v-muraleedharan

ന്യൂഡൽഹി: ശബരിമലയിൽ പോകുന്ന യുവതികൾ അർബൻ നക്‌സലുകളാണ് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. അവർ അരാജകവാദികളും നിരീശ്വരവാദികളുമാണ്. അവർ ഭക്തരാണെന്നു താൻ വിശ്വസിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ മുരളീധരന്റെ പ്രസ്താവന വിവാദമായിട്ടുണ്ട്.

ശബരിമലയിൽ പോകുന്ന അവർ അവർ ഭക്തരാണെന്നു താന്‍ വിശ്വസിക്കുന്നില്ല. അവർ യഥാർഥത്തില്‍ ഭക്തരാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയിൽ സർക്കാർ സംരക്ഷണത്തിൽ സ്ത്രീകളെ കയറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. സുപ്രീം കോടതി വിധിയിൽ കോടതി തന്നെ വ്യക്തത വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആക്‌ടിവിസം പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്ടിവിസ്റ്റുകൾക്ക് സംരക്ഷണം നൽകേണ്ടി വന്നത് പഴയ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.