നഴ്സുമാർക്ക് ഇനി മാലിയിലേക്ക് പോകാം. നോർക്ക റൂട്ട്സ് മുഖേന അപേക്ഷകൾ ക്ഷണിച്ചു. മാലിയിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്നീഷ്യൻ എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് നോർക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. ബിരുദം / ഡിപ്ലോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള നഴ്സുമാരെയും മെഡിക്കൽ ടെക്നീഷ്യന്മാരെയുമാണ് തെരഞ്ഞെടുക്കുന്നത്. 22നും 30നും മധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്സ് കരാറിൽ ഒപ്പ് വെച്ചു.
നഴ്സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70000 രൂപ), ടെക്നീഷ്യന്മാർക്ക് 1000 യുഎസ് ഡോളർ മുതൽ 1200 യു എസ് ഡോളർ വരെയും (ഏകദേശം 70000 രൂപ മുതൽ 85000 രൂപ വരെയും) ലഭിക്കും. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വർഷത്തെ ലേബർ റൂം പ്രവൃത്തി പരിചയമുള്ള വനിത നഴ്സുമാർക്കാണ് അവസരമുള്ളത്.
താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാൻസ്പോർട്ടേഷൻ, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പോർട്ടിന്റെയും യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം norka.maldives@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ് സൈറ്റിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 നവംബർ 23.
വൺ റോഡ് ടാക്സി
യു.എ.ഇയിലെ വൺ റോഡ് ടാക്സിയിൽ ഡ്രൈവർ തസ്തികയിൽ ഒഴിവ്. 50 ഒഴിവുകളാണുള്ളത്. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. ഹൈസ്കൂൾ വിദ്യാഭ്യാസമാണ് യോഗ്യത. 1 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. യുഎഇ ഡ്രൈവിംഗ് ലൈസൻസ് നേടണം.
നവംബർ 4ന് ആരംഭിച്ച വാക് ഇൻ ഇന്റർവ്യൂ നവംബർ 28വരെയുണ്ട്.വിലാസം: One Road Taxi LLC, Al Khail Road, 17 B Street, Opposite ENOC 1 Accommodation, Near Talal Supermarket, Al Quoz Industrial Area 2, Dubai. ബയോഡേറ്റ, ലൈസൻസ്, പാസ്പോർട്ട് & വിസ എന്നിവ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. കമ്പനിവെബ്സൈറ്റ്: www.oneroadtaxi.com.വിശദവിവരങ്ങൾക്ക്: omanjobvacancy.com
ഖത്തർ എയർവേസ് കാർഗോ
ഖത്തർ എയർവേസ് കാർഗോയിൽ വിവിധ തസ്തികകളിൽ ഒഴിവ്.
ലൈവ് അനിമൽസ് പ്രോഡക്ട് മാനേജർ, പെർഫോമൻസ് ഓഫീസർ- ക്ളൈമേറ്റ് കൺട്രോൾ പ്രോഡക്ട്, ക്ളൈമേറ്റ് കൺട്രോൾ പ്രോഡക്ട് സ്പെഷ്യലിസ്റ്റ്, ലീഡ് സ്പെഷ്യൽ പ്രോഡക്ട് കസ്റ്റമർ സർവീസ് ഓഫീസർ, മാനേജർ കാർഗോ കസ്റ്റമർ എക്സ്പീരിയൻസ്, ഗ്ളോബൽ കാർഗോ കീ അക്കൗണ്ട് മാനേജർ, ഫ്രെയ്റ്റർ ലോജ് കൺട്രോൾ ഓഫീസർ, ലീഡ് കാർഗോ ക്ളൈം ഓഫീസർ, മാനേജർ കാർഗോ ജനറൽ കംപ്ലയൻസ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് :careers.qatarairways.com. വിശദവിവരങ്ങൾക്ക്: /omanjobvacancy.com
റോസ്വുഡ് ഹോട്ടൽ ഗ്രൂപ്പ്
അബുദാബിയിലെ റോസ്വുഡ് ഹോട്ടൽ ഗ്രൂപ്പിലേക്ക് സ്റ്റിവാഡ്, അസിസ്റ്റന്റ് റെസിഡൻസ് മാനേജർ, അസിസ്റ്റന്റ് റെവന്യൂ ആൻഡ് റിസർവേഷൻ മാനേജർ, റിസർവേഷൻ ഏജന്റ്, എൻജിനീയറിംഗ് മാനേജർ, എഫ്&ബി കാപ്റ്റൻ, ഗ്രീറ്റർ തസ്തികകളിൽ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്:www.rosewoodhotelgroup.com. വിശദവിവരങ്ങൾക്ക്: omanjobvacancy.com
വെസ്റ്റിൻ ഹോട്ടൽ
ദുബായിലെ വെസ്റ്റിൻ ഹോട്ടലിൽ നിരവധി ഒഴിവുകൾ. വെയിട്രസ്, ഹെഡ് ബേക്കർ, വെയിട്രസ്, ഹൗസിംഗ് അസിസ്റ്രന്റ്, എഫ് ആൻഡ് ബി കോസ്റ്റ് കൺട്രോൾ സൂപ്പർവൈസർ, ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് മാനേജർ, ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ, ഹൗസ് കീപ്പിംഗ് അറ്റന്റർ, ബട്ട്ലർ സൂപ്പർവൈസർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: westin.marriott.com/
വിശദവിവരങ്ങൾക്ക്: omanjobvacancy.com
ഹോളിഡേ ഇൻ ഹോട്ടൽ
ദുബായിലെ ഹോളിഡേയ് ഇൻ ഹോട്ടലിൽ നിരവധി ഒഴിവുകൾ. റൂം അറ്റന്റർ, ലൈഫ്ഗാർഡ്, എഫ് &ബി ഹോസ്റ്റസ്, കോമിസ് ഷെഫ്, റിസർവേഷൻ സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.holidayinn.com/
വിശദവിവരങ്ങൾക്ക്: omanjobvacancy.com
ജീപ്പാസ് കമ്പനിയിൽ
സൗദിയിലെ ജീപ്പാസ് ഇലക്ട്രോണിക്സ് കമ്പനിയിൽ ടീം ലീഡർ, സൂപ്പർവൈസർ, വാൻ സെയിൽസ്മാൻ, മെർച്ചെൻഡൈസർ തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഇന്റർവ്യൂ 19ന് കോഴിക്കോട് വച്ച് നടക്കും. വിശദവിവരങ്ങൾക്ക് : thozhilnedam.com. കമ്പനിവെബ്സൈറ്റ്:
www.geepas.com
എമിറേറ്റ് സ്റ്റീൽ
യുഎഇയിലെ എമിറേറ്റ് സ്റ്റീൽ ബിസിഎം ആൻഡ് റിസ്ക് ഓഫീസർ, സെയിൽസ് ഓഫീസർ, സ്റ്റാൻഡ് ആൻഡ് ഗൈഡ് ഫിറ്റർ, സീനിയർ എൻജിനീയർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:www.emiratessteel.comവിശദവിവരങ്ങൾക്ക്: omanjobvacancy.com
ദുബായ് ഗൂഗിളിൽ
ദുബായ് ഗൂഗിളിൽ സെയിൽഫോഴ്സ് ഡെവോപ്സ് മാനേജർ, അഡ്മിനിസ്ട്രേറ്റീവ് ബിസിനസ് പാർട്ണർ, ഓപ്പറേഷൻ മാനേജർആപ്സ് സ്പെഷ്യലിസ്റ്റ്, പ്രൊഫഷണൽ സർവീസസ്, സ്കൈൽഡ് അബ്യൂസ് അനലിസ്റ്റ് , ട്രസ്റ്റ് ആൻഡ് സേഫ്റ്റി , യു ട്യൂബ് എന്നീ വിഭാഗങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.കമ്പനിവെബ്സൈറ്റ്:careers.google.com.വിശദവിവരങ്ങൾക്ക്: jobhikes.com
കാനഡയിൽ റിക്രൂട്ട്മെന്റ്
കാനഡയിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് റസ്റ്രോറന്റ് മാനേജർ, പിസ കുക്ക്, ഫാം വർക്കർ, കാർ ഗിവേർസ് തസ്തികകളിൽ തൊഴിലാളികളെ ആവശ്യമുണ്ട്. പ്രായപരിധി: 45. യോഗ്യത: ഐഇഎൽടിഎസ്: 5+. വിശദവിവരങ്ങൾക്ക് : thozhilnedam.com.
കുവൈറ്റ് എയർവേസ്
കുവൈറ്ര് എയർവേസിൽ ക്യാബിൻ ക്രൂ, കാപ്റ്റൻ, ഫസ്റ്ര് ഓഫീസർ, ടാലന്റ് പൂൾ, അക്കൗണ്ട് ഓഫീസർ, പ്ളാനിംഗ് ആൻഡ് ടെക്നിക്കൽ ഓഫീസർ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.kuwaitairways.com. വിശദവിവരങ്ങൾക്ക്: jobsatqatar.com
കെ.എം ട്രേഡിംഗ് കമ്പനി
ദുബീയിലെ കെഎം ട്രേഡിംഗ് കമ്പനിയിൽ(ഹൈപ്പർ മാർക്കറ്റ്, സൂപ്പർമാർക്കറ്റ്, ഡിപ്പാർട്ടുമെന്റ് സ്റ്റോർ) അക്കൗണ്ട്സ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി, റിസീവിംഗ് ചെക്ക്സ്, കാഷ്യർ, കസ്റ്റമർ സർവീസ് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.kmt-group.com. ബയോഡേറ്റhr@kmt-group.com. എന്ന ഇമെയിലിലേക്ക് അയക്കാം. വിശദവിവരങ്ങൾക്ക്:jobhikes.com
അഡ്നോക് ഓഫ്ഷോർ
യു.എ.ഇയിലെ അഡ്നോക് ഓഫ്ഷോർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ എൻജിനിയർ പ്ളാനിംഗ്, ഓഫീസർ ടെക്നിക്കൽ, ലീഗൽ കൗൺസിൽ, ടെക്നീഷ്യൻ, അനലിസ്റ്റ്,ഐടി ആപ്ളിക്കേഷൻ, എൻജിനീയർ, മെക്കാനിക്കൽ, ഡ്രില്ലിംഗ് എക്വിപ്മെന്റ് എൻജിനിയർ, ഇആർ അഡ്വൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:
www.adnoc.ae › adnoc-offshore. വിശദവിവരങ്ങൾക്ക്:jobhikes.com
ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി
ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഓഫീസ് ബോയ്, ക്ളീനർ, ടെക്നീഷ്യൻ, അക്കൗണ്ടന്റ്, അസിസ്റ്റന്റ് മാനേജർ, കാഷ്യർ, അക്കൗണ്ടിംഗ് ക്ളാർക്ക് തുടങ്ങിയ തസ്തികകളിൽ ഒഴിവ്.
കമ്പനിവെബ്സൈറ്റ്:www.sewa.gov.ae/SewaCareers. വിശദവിവരങ്ങൾക്ക്:jobhikes.com
വിപ്രോ ലിമിറ്റഡ്
യുഎഇയിലെ വിപ്രോ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ. ഡെലിവറി ഹെഡ്, പ്രോജക്ട് ലീഡ്, അഡ്മിനിസ്ട്രേറ്റർ- വിൻഡോസ് ഇൻഫ്രാസ്ട്രക്ചർ, അസോസിയേറ്റ് കൺസൾട്ടന്റ്, അഡ്മിനിസ്ട്രേറ്റർ ടെലികോം നെറ്റ്വർക്കിംഗ്, അസോസിയേറ്റ് കൺസൾട്ടന്റ്, അഡ്മിനിസ്ട്രേറ്റർ - സെക്യൂരിറ്റി സർവീസസ്, അഡ്മിനിസ്ട്രേറ്റർ- ഐടി ഇൻഫ്രാ സർവീസ് ഡെസ്ക്, കൺസൾട്ടന്റ്- ബിസിനസ് ഇന്റലിജൻസ്, ലീഡ് അഡ്മിനിസ്ട്രേറ്റർ- ഡെസ്ക് ടോപ്പ് സപ്പോർട്ട് എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്://www.wipro.com › en-IN.വിശദവിവരങ്ങൾക്ക്:jobhikes.com
ദുബായ് ക്രൗൺ പ്ളാസ
ദുബായ് ക്രൗൺ പ്ളാസയിൽ ഗസ്റ്റ് സർവീസ് സൂപ്പർവൈസർ, സ്റ്റിവാഡ്,ഫ്രന്റ് ഡെസ്ക് ഏജന്റ്, ഹൗസ് കീപ്പിംഗ് റൂം അറ്റന്റർ, തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.crowneplaza.com/Dubai.വിശദവിവരങ്ങൾക്ക്: jobhikes.com