മലയാള സിനിമയിൽ ഒരു കാലത്ത് ശക്തമായ കഥാപാത്രങ്ങളിലൂടെ സൂപ്പർ സ്റ്റാർ എന്ന പദവി അലങ്കരിച്ചിരുന്ന നടനാണ് സുരേഷ് ഗോപി. ബാലതാരമായി സിനിമയിലെത്തി പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിലിടം നേടി. മോഹൻലാൽ നായകനായ രാജാവിന്റെ മകനിലൂടെ വില്ലനായാണ് സിനിമാരംഗത്ത് സജീവമായത്.സുരേഷ് ഗോപിയെ സൂപ്പർ താരനിരയിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രമാണ് കമ്മീഷ്ണർ. ലേലം,​ കളിയാട്ടം, തെങ്കാശിപ്പട്ടണം,​മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

-gokul-suresh-suresh-gopi

എന്നാൽ,​ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശത്തിനു ശേഷം സുരേഷ് ഗോപി സിനിമകളിൽ സജീവമായിരുന്നില്ല. ഇപ്പോൾ താരം പുതിയ ചിത്രവുമായി സിനിമാ രംഗത്ത് സജീവമാകാനാൻ ഒരുങ്ങുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത് ദുൽഖർ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ശോഭന, കല്യാണി പ്രിയദർശൻ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. അച്ഛന്റെ വഴിയെ ചുവടുപിടിച്ച് സിനിമയിലേക്കെത്തിയ താരമാണ് മകൻ ഗോകുൽ സുരേഷും. സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഗോഗുൽ സുരേഷ്. താൻ ഭയങ്കരമായി വെയിറ്റ് ചെയ്യുന്ന പടമാണിതെന്ന് താരം പറയുന്നു. കൗമുദി ടി.വി സിനിമാ കൊട്ടകയിലൂടെയാണ് ഗോകുൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

"വളരെ വെയിറ്റ് ചെയ്യുന്ന ഒരു സിനിമയാണത്. ദുൽഖർ സൽമാൻ,​ പ്രിയൻ സാറിന്റെ മകൾ കല്യാണി പ്രിയദർശൻ ഇവരും ഈ സിനിമയുടെ ഭാഗമാണ്. അതിന്റെ ഒരു എക്സെെറ്റ്മെന്റ് കാരണം പലപ്പോഴും ചിത്രത്തെ കുറിച്ച് ആലോചിക്കാറില്ല. ടെൻഷൻ വരും. ഫാമിലി എന്റർടെെനർ ആയിരിക്കണമെന്നാണ് വിശ്വസിക്കുന്നത്. അച്ഛന്റെ യൂഷ്വൽ സ്റ്റീരിയോടെെപ്പ്-ആക്ഷൻ ടെെപ്പ് പടമല്ല ഇത്. കുറച്ചുകൂടി ഒരു ഫാമിലി എന്റർടെെനർ പടമാണ്. എന്നാൽ,​ അതിനകത്ത് ആക്ഷൻ സീക്വൻസും ഉണ്ട്. ഭയങ്കരമായി വെയിറ്റ് ചെയ്യുന്ന പടമാണത്. അനൂപ് ചേട്ടൻ ഒരു മാസ്റ്റർ പീസ് തന്നെ ക്രിയേറ്റ് ചെയ്യട്ടേയെന്ന് പ്രതീക്ഷിക്കുന്നു" ഗോഗുൽ സുരേഷ് പറയുന്നു.