kaumudy-news-headlines

1. കേരള യൂണിവേഴ്സിറ്റി മാര്‍ക്ക് ദാനതട്ടിപ്പ് ഗുരുതരമായ ക്രമക്കേട് എന്നും കെ.ടി ജലീലിന് തുടരാന്‍ അര്‍ഹത ഇല്ലെന്നും പ്രതിപക്ഷം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പല തവണ മാര്‍ക്ക് തിരുത്തി. ഇതിന് പിന്നില്‍ മാഫിയ ആണ്. സര്‍വകലാശാലയെ കരിവാരി തേച്ചത് മന്ത്രിയും സര്‍ക്കാരും എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം, സര്‍വകാലാശാലയില്‍ മാര്‍ക്ക് തട്ടിപ്പ് നടന്നെന്ന് സമ്മതിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ആഭ്യന്തര അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തി എന്നും നടപടി സ്വീകരിച്ച് വരുന്നു എന്നും മന്ത്രി. തന്ത്രപരമായ നീക്കങ്ങളിലൂടെ ആണ് മാര്‍ക്ക് തട്ടിപ്പ് നടത്തിയത്. ജാഗ്രതയോടെ സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും എന്നും മന്ത്രി. സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ സര്‍വകലാശാലയെ കരിവരി തേക്കരുത്. കുറ്റവാളികള്‍ എത്ര ഉന്നതര്‍ ആയാലും വെറുതേ വിടില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം നേടിയ നേട്ടത്തെ താറടിക്കുന്നത് ആണ് തട്ടിപ്പ് എന്നും മന്ത്രി കെ.ടി ജലീല്‍.


2. മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തിഫിന്റെ മരണത്തില്‍ 3 അദ്ധ്യാപകര്‍ക്ക് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാക്കണം എന്ന് ക്രൈംബ്രാഞ്ച്. സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ക്കാണ് നോട്ടീസ്. ഫാത്തിമയുടെ മരണത്തില്‍ അനുനയ നീക്കവും ആയി ഐ.ഐ.ടി അധികൃതരും രംഗത്ത്. വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പരിശോധിക്കും എന്ന് സര്‍വകലാശാല ഡീന്‍. ഡയറക്ടര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയ കത്തിനാണ് ഡീനിന്റെ മറപടി. അന്വേഷണത്തിന് ബാഹ്യ ഏജന്‍സിയെ നിയോഗിക്കുന്നത് പരിഗണിക്കും എന്നും മറുപടി. എന്നാല്‍ മറപടിയില്‍ പൂര്‍ണ്ണ തൃപ്തരല്ല എന്ന് വിദ്യാര്‍ത്ഥികള്‍ മറുപടി നല്‍കി
3. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സമരത്തില്‍ ഉറച്ച് ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍. ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണം എന്ന് ആവശ്യം. അസ്ഹര്‍ മൊയ്തീന്‍, ജസ്റ്റിന്‍ ജോസഫ് എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്. ഫാത്തിമ ലത്തീഫിന്റെ പിതാവും ബന്ധുക്കളും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് .
4. കോട്ടൂര്‍പ്പുറം പൊലീസിന്റെ അന്വേഷണത്തില്‍ പരാതി ഉണ്ടായിരുന്നു എങ്കിലും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പ്രതീക്ഷ ഉണ്ടെന്ന് ആയിരുന്നു പിതാവിന്റെ പ്രതികരണം. ഒരുമാസത്തെ സംഭവങ്ങളുടെ കുറിപ്പുകള്‍ ഫാത്തിമയുടെ ഫോണില്‍ ഉണ്ടായിരുന്നു. അന്വേഷണത്തെ ബാധിക്കും എന്നതിനാല്‍ ഇതില്‍ ചിലത് മാത്രമാണ് പുറത്തുവിട്ടത്. ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഇത് മുഖ്യമന്ത്രിയെ അറിയിക്കും എന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു
5. പന്തീരങ്കാവ് യു.എ.പി.എ കേസില്‍ മൂന്നാമനെ തിരിച്ചറിഞ്ഞു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഉസ്മാനാണ് മൂന്നാമന്‍. ഉസ്മാന് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് പൊലീസ്. ഇയാള്‍ക്ക് എതിരെ പെരിന്തല്‍ മണ്ണയിലും യു.എ.പി.എ കേസുണ്ട്. അതേസമയം, പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും വീണ്ടും റിമാന്‍ഡ് ചെയ്തു. ഈ മാസം 30 വരെയാണ് റിമാന്‍ഡ്. പ്രോസിക്യൂഷന്‍ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല.
6. അതിനിടെ, മവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന് എതിരെ പെളിറ്റ് ബ്യൂറോയില്‍ വിമര്‍ശനം ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ ഉള്ള വാര്‍ത്തകള്‍ തെറ്റാണ്. പി.ബിയില്‍ നടക്കുന്നത് അല്ല മാദ്ധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കുന്നത്. പി.ബി ഹൈക്കമാന്‍ഡ് പോലെ അല്ല എന്നും വളരെ ശക്തമായ സംവീധാനം ആണെന്നും മുഖ്യമന്ത്രി. എല്ലാവരും പാര്‍ട്ടി ഘടകത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്നവര്‍ ആണ്. അതിന് മുകളില്‍ പോകാന്‍ ആര്‍ക്കും കഴിയില്ല എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
7രാഷ്ട്രപതി ഭരണം തുടരുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ തകൃതി. ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്തും. ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. സര്‍ക്കാര്‍ രൂപീകരണ നീക്കം വേഗത്തില്‍ ആക്കണം എന്ന് കോണ്‍ഗ്രസിന്റേയും ശിവസേനയുടേയും എം.എല്‍.എമാര്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ബുധനാഴ്ചയോടെ തീരുമാനം ഉണ്ടാകും എന്ന് എന്‍.സി.പി നേതാവ് അജിത് പവാര്‍
8. അതിനിടെ, ബി.ജെ.പി എം.എല്‍.എമാര്‍ എന്‍.സി.പിയുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍.സി.പി വിട്ട് ബി.ജെ.പിയിലേക്ക് പോയവരാണ് തിരിച്ചു വരവിന് നേതൃത്വവുമായി ബന്ധപ്പെട്ടത് എന്നും വെളിപ്പെടുത്തല്‍. ഇവരെ പാര്‍ട്ടിയില്‍ എടുക്കുന്നതിന് ഉപാധികള്‍ വയ്ക്കും എന്നും ജയന്ത് പാട്ടീല്‍. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ എന്‍.സി.പി, ബി.ജെ.പിയുമായി സഹക്കുമോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്നും കൂട്ടിച്ചേര്‍ക്കല്‍
9. ഇന്ത്യയുടെ 47-ാംമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരത് അരവിന്ദ് ബോബ്‌ഡെ ചുമതയേറ്റു. രാവിലെ 9.30ന് രാഷ്ട്രപതി ഭവനില്‍ ആയിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. 2013 ലാണ് ബോബ്‌ഡെ സുപ്രീംകോടതി ജഡ്ജിയായി ചുമതയേറ്റത്. മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയായ എസ് എ ബോബ്‌ഡെ നേരത്തെ ബോംബെ ഹൈകോടതി ജഡ്ജിയും പിന്നീട് മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസും ആയിരുന്നു. 2013ലാണ് സുപ്രീം കോടതി ജഡ്ജിയായി ചുമതയേറ്റത്. ആറ് വര്‍ഷത്തിനിപ്പുറം ആണ് ബോബ്‌ഡെ ഇന്ന് സുപ്രീംകോടതി ജഡ്ജിയായി ചുമതയേല്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 30 കേസുകളാണ് നാളെ ചീഫ് ജസ്റ്റിസിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 40 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ഇന്നലെയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് രജ്ഞന്‍ ഗൊഗോയ് വിരമിച്ചത്.