prakash-javadekar

ന്യൂഡൽഹി: തിങ്കളാഴ്ച ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാനായി മന്ത്രി പ്രകാശ് ജാവദേക്കർ പാർലമെന്റിലേക്ക് എത്തിയത് ഇലക്ട്രിക് കാറിൽ. മലിനീകരണ രഹിത ഇലക്ട്രിക് കാറുകളിലേക്ക് സർക്കാർ ക്രമേണ മാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഇലക്ട്രിക് വാഹനങ്ങളും പൊതുഗതാഗതവും ഉപയോഗിച്ച് മലിനീകരണത്തിനെതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ മന്ത്രി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Union Minister Prakash Javadekar arrived at Parliament in an electric car today, he says, "Government is gradually switching to electric cars as they are pollution-free. I appeal to people to contribute to fight pollution- start using public transport, electric vehicles etc". pic.twitter.com/sCHG1H2KwJ

— ANI (@ANI) November 18, 2019


അതേസമയം, സൈക്കിൾ ചവിട്ടിയാണ് ബി.ജെ.പി എം.പി മൻസുഖ് മാണ്ഡവിയ പാർലമെന്റിലേക്ക് എത്തിയത്.

Delhi: BJP MP Mansukh Mandaviya reached the Parliament today, riding a bicycle. pic.twitter.com/tbNXfpfSuP

— ANI (@ANI) November 18, 2019

ഡൽഹിയിലും ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും കടുത്ത വായു മലിനീകരണമാണ്. ഇതുമൂലം ജോലിക്ക് പോകാൻ പോലും ആളുകൾക്ക് സാധിച്ചിരുന്നില്ല. എം‌.പിമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പാർലമെന്ററി പാനൽ വിളിച്ച യോഗം ഒഴിവാക്കി. കാറ്റിന്റെ വേഗത വർദ്ധിച്ചതോടെ വായുവിന്റെ ഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടു. അതിനാൽത്തന്നെ നവംബർ നാലിന് ഏർപ്പെടുത്തിയ ഒറ്റ ഇരട്ട വാഹന നിയന്ത്രണ പദ്ധതി നവംബർ 16ന് ഒഴിവാക്കിയിരുന്നു.