techie-

ഹൈദരാബാദ്: ടെക്കിയായ യുവതി മദ്യലഹരിയിൽ വനിതാ എസ്.ഐയെ ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. പൊലീസ് സ്റ്റേഷനിൽ വച്ചാണ് യുവതി വനിതാ പൊലീസിനെ ആക്രമിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. എന്നാൽ,​ സ്റ്റേഷനിലെത്തിയ യുവതി ഒരു വനിതാ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസ് പ്രദേശത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം.

ഹൈദരാബാദിൽ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിലെ ജീവനക്കാരിയാണെന്ന് പൊലീസ് പറയുന്നു. നാഗാലാൻഡ് സ്വദേശിനിയായ യുവതി ശനിയാഴ്ച ജോലിക്കുശേഷം സുഹൃത്തുമൊത്ത് മദ്യപിച്ചിരുന്നു. അതിനുശേഷം താമസസ്ഥലത്തേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് യുവതി റോഡിൽ ബഹളമുണ്ടാക്കിയത്. നടുറോഡിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഗതാഗതതടസം ഉണ്ടാകുകയും ട്രാഫിക് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇതോടെയാണ് പൊലീസ് സംഘമെത്തി യുവതിയെ സ്റ്റേഷനിലെത്തച്ചത്.

போதையில் சாலையில் கிடந்த ஐதராபாத்தில் உள்ள சாப்ட்வேர் நிறுவனத்தில் பணிபுரியும் பெண் ஊழியர்.

பாதுகாப்புக்காக காவல் நிலையத்திற்கு அழைத்து வந்த பெண் எஸ்ஐ, கான்ஸ்டபிள்கள் ஆசிரியரை தாக்கி தப்பி ஓட முயற்சி pic.twitter.com/F9g0jRPhir

— Lingam S Arunachalam (@as_lingam) November 17, 2019