മൃഗസംരക്ഷണ മേഖലയിൽ വനിതകളുടെ അദ്ധ്വാനം ചില്ലറയൊന്നുമല്ല. ഒരു പക്ഷേ, ഈ മേഖലയിൽ എറ്റവും കൂടുതൽ കാണാപണികൾ ചെയ്യുന്നതും അവർ തന്നെയാണ്. വീട്ടിലെ പോഷക സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കുമൊക്കെ അവർ മൃഗ സംരക്ഷണ മേഖലയിൽ അദ്ധ്വാനിക്കുന്നു. അങ്ങനെ ഒഴിവു സമയം മൃഗസംരക്ഷണ മേഖലയിൽ പ്രയോജനപ്പെടുത്തുന്ന രണ്ട് വീട്ടമ്മമാരെയാണ് കൗമുദി ടിവിയുടെ കാർഷിക പരിപാടിയായ ഹരിതം സുന്ദരത്തിലൂടെ പരിചയപ്പെടുത്തുന്നത്. കോട്ടയം അയർകുന്നം പഞ്ചായത്തിലെ ആൽബി മനോജും ആൻസമ്മ പോളും. ഇവരുടെ മൃഗസംരക്ഷണ വിശേഷങ്ങളിലേക്ക്.