ഒരാളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിൽ സൗന്ദര്യം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. സൗന്ദര്യം എന്ന് പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരിക മുടിയാണ്. മനോഹരമായ മുടി ഇഷ്ടപ്പെടാത്ത ആരാണ് ഉള്ളത്. സ്ട്രെയിറ്റനിംഗ് ചെയ്തും,​സ്മൂത്തനിംഗ് ചെയ്തുമൊക്കെ മുടിയുടെ ഭംഗി കൂട്ടാൻ ശ്രമിക്കുന്നവർ നിരവധിയാണ്.

hair-smoothening

സ്മൂത്തനിംഗ് ചെയ്യുന്നത് മുടിക്ക് ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് ഉണ്ടാക്കുന്നതെന്ന് പറയുന്നയാളുകളുണ്ട്. ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ കേട്ട് സ്മൂത്തനിംഗ് ചെയ്യാൻ പേടിയുള്ളവരുമുണ്ട്. കൗമുദി ടിവിയിലെ ബ്യൂട്ടി സ്പോട്ട് എന്ന പരിപാടിയിൽ തിരുവനന്തപുരം ജില്ലയിലെ പട്ടത്തെ ഗോൾഡൻ ഐ ഹെയർ ആൻഡ് ബ്യൂട്ടി ക്ലീനിക്കിലെ ബ്യൂട്ടീഷനായ ആഷ്മിത ഇത്തരം സംശയങ്ങൾക്കുള്ള മറുപടി നൽകിയിരിക്കുകയാണ്.

"സ്മൂത്തനിംഗ് ചെയ്യുന്ന സമയത്ത് നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ മുടി കൊഴിച്ചിലുണ്ടാകും. മുടി കഴുകിയത് ഡ്രൈ ചെയ്ത ശേഷം ക്രീം മുടികളിൽ പുരട്ടുക ക്രീം പുരട്ടുന്നസമയത്ത് തലയോട്ടിയിലാകരുത്.ഒരു മണിക്കൂറിന് ശേഷം കഴികിക്കളയുക. കഴുകുമ്പോൾ ക്രീം പൂർണമായും കളയാൻ ശ്രദ്ധിക്കു. ശേഷം അയണിംഗ് ചെയ്യുമ്പോഴും ശ്രദ്ധയോടെ ചെയ്യണം. അല്ലാത്തപക്ഷം മുടിക്ക് കേടുവന്നേക്കാം"-അഷ്മിത പറഞ്ഞു.