ഒരു ഐ.ടി കേന്ദ്രത്തിലെ എച്ച്.ആർ മാനേജർക്ക് സ്ഥാപനത്തിലെ മുഴുവൻ സ്റ്റാഫും ചേർന്ന് ചെയ്ത പണിയാണ് ഈ വാരത്തെ എപ്പിസോഡ്.തിരുവനന്തപുരത്തെ കിൻഫ്രയ്ക്കകത്തുള്ള ഐ.ടി സ്ഥാപനത്തിലാണ് പ്രാങ്ക് അരങ്ങേറിയത്. രാവിലെ എച്ച്.ആർ മാനേജർ എത്തുന്നതിന് മുൻപ് തന്നെ സ്റ്റാഫുകൾ പ്രാങ്കിന് വേണ്ടിയുള്ള പ്രാഥമിക കാര്യങ്ങൾ ഒരുക്കിയിരുന്നു ഓ മൈ ഗോഡ് ടീം എത്തിയത് കെ.എസ്.ഇ.ബി ജീവനക്കാരുടെ വേഷത്തിൽ... പിന്നീട് വേഷം മാറി ലേബർ ഓഫീസർ ആവുന്നു. സ്ഥാപനത്തിന്റെ കുറവുകൾ ജീവനക്കാരെ കൊണ്ട് പറയിക്കുന്നിടത്താണ് എച്ച്.ആർ മാനേജർ അന്തം വിട്ടത്.