പൃഥ്വിരാജിനെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഡ്രൈവിങ് ലൈസൻസിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ഒരു സൂപ്പർസ്റ്റാർ... ഒരു ആരാധകൻ എന്ന കുറിപ്പോടെ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മേക്കിങ് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിൽ സൂപ്പർതാരമായാണ് പൃഥ്വിരാജ് എത്തുന്നത്. മിയ, ദീപ്തി സതി എന്നിവരാണ് നായികമാർ.
ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ പൃഥ്വിരാജിനോടൊപ്പം നടൻ സുരാജ് വെഞ്ഞാറമൂടും ഉണ്ട്. സിനിമയിലെ താരാരാധനയുടെ ഒരു വീഡിയോ ആണ് പൃഥ്വി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മാജിക് ഫ്രെയിംസുമായി ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സച്ചിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.