തിരുവനന്തപുരം: പൊലീസുകാർ ഓർഡർ ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ശ്രീ പത്മനാഭ ഹോട്ടലാണ് അടച്ചുപൂട്ടിയത്. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ഭക്ഷണം കഴിക്കുന്നതിനിടെയാണ് പുഴുവിനെ കണ്ടത്. ഇതേതുടർന്ന് പൊലീസുകാർ പരാതി നൽകുകയായിരുന്നു.
വൈകിട്ട് ഹോട്ടലിൽ എത്തിയ പൊലീസുകാർ മസാല ദോശ ഓർഡര്‍ ചെയ്യുകായിരുന്നു. ഈ മസാല ദോശയിലാണ് പുഴുവിനെ കണ്ടത്. പിന്നാലെ നഗരസഭ ആരോഗ്യവിഭാഗം ഹോട്ടൽ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകുകയായിരുന്നു.