uddhav-thackeray

മുംബയ്: ശിവസേന തലവൻ ഉദ്ധവ് താക്കറെ 24ന് നടത്താനിരുന്ന അയോദ്ധ്യ സന്ദർശനം മാറ്റിവച്ചെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം വൈകുന്ന സാഹചര്യത്തിലാണ് സന്ദർശനം മാറ്റിവച്ചതെന്നാണ് സൂചന. സന്ദർശന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഉദ്ധവിനെ സ്വീകരിക്കാൻ അയോദ്ധ്യയിലെ ശിവസേന പ്രവർത്തകർ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് സന്ദർശനം മാറ്റിവച്ചത്. അയോദ്ധ്യ കേസിൽ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് ഉദ്ധവ് 24ന് അയോദ്ധ്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചത്.