കോഴിക്കോട്: മുൻ തിരുവിതാംകൂർ റീജന്റ് മഹാറാണി സേതുലക്ഷ്മി ബായിയുടെ ചെറുമകളും, ബംഗളൂരുവിൽ താമസമാക്കിയ വ്യവസായ പ്രമുഖൻ കേരളവർമ്മയുടെയും പരേതയായ ലളിതാബായിയുടെയും മകളുമായ പാർവതി വർമ്മ (77) കോട്ടൂളിയിലെ മകന്റെ വസതിയായ 'മാനസയിൽ' നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് കോഴിക്കോട് മാവൂർ റോഡിലെ വൈദ്യുത ശ്മശാനത്തിൽ. ഭർത്താവ്: ആർ.ടി രവിവർമ്മ , ഈടൂപ്പ്പാലസ് തൃപ്പൂണിത്തുറ. മക്കൾ : ഡോ. മഹേന്ദ്രവർമ്മ (മിംസ് ഹോസ്പിറ്റൽ), സന്ധ്യാ ശങ്കർ , വിജേന്ദ്രവർമ്മ ( ബിൽഫോജ് , ബംഗളൂരു) .മരുമക്കൾ : ഡോ.ശ്രീലത വർമ്മ (എം.വി.ആർ ഹോസ്പിറ്റൽ കോഴിക്കോട്) , ഡോ. സി.എസ്. ശങ്കരൻ നമ്പൂതിരി (ബോഷ്, ബംഗളൂരു ), ഹേമ (ബംഗളൂരു).