0trivandrum-t20
trivandrum t-20

സംഘാടക സമിതി രൂപീകരിച്ചു, ടീമുകൾ ഏഴിന് എത്തും

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് ട്വന്റി - 20 ക്രിക്കറ്റ് മത്സരത്തിന്റെ സംഘാടക സമിതിയോഗം ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടീമുകൾ ഏഴിന് വൈകിട്ട് എത്തും. മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന നവംബർ 25ന് ആരംഭിക്കും. ടിക്കറ്റുകൾ ഓൺലൈനായും പേയ്ടിഎം വഴിയും മാത്രമായിരിക്കും. ബുക്കിങ്ങിനായുള്ള ലിങ്ക് കെ.സി.എ വെബ്‌സൈറ്റിൽലഭ്യമാകും. അപ്പർ ടയർ ടിക്കറ്റുകൾക്ക് 1000 രൂപയും ലോവർ ടയർടിക്കറ്റുകൾക്ക് 2000 രൂപയും സ്‌പെഷ്യൽ ചെയർ ടിക്കറ്റുകൾക്ക് 3000 രൂപയും എക്‌സിക്യൂട്ടീവ് പവലിയനിൽ (ഭക്ഷണമുൾപ്പടെ) 5000 രൂപയുമാണ് നിരക്ക് . ഒരാള്‍ക്ക് ഒരു ഇ മെയില്‍ ഐഡിയിൽ നിന്നും ഒരു മൊബൈഅ നമ്പറിൽ നിന്നും ആറ് ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാം. സ്‌റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനായി ഐ.ഡി കാർഡും പരിശോധനയ്ക്ക് വിധേയമാക്കണം. വിദ്യാർഥികൾക്കായി 500 രൂപ നിരക്കിൽലഭ്യമാകും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ സ്റ്റുഡന്റ് ഐ.ഡി കാർഡ് നല്‍കുകയും ഇതേ ഐ.ഡി സ്‌റ്റേഡിയത്തിലെ പ്രവേശന കവാടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.

മത്സരത്തിനായുള്ള ഗ്രൗണ്ട് ക്രമീകരണങ്ങൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞു