russian-petrol-pump

കച്ചവടം കൂട്ടാനായി ഒരു പെട്രോൾ പമ്പുടമ നൽകിയ ഓഫർ അവർക്ക് തന്നെ വിനയായി മാറിയ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റഷ്യയിലാണ് സംഭവം നടക്കുന്നത്. പമ്പിനെ ജനകീയമാക്കുന്നതിനും കച്ചവടം കൂട്ടാനുമായി പെട്രോൾ പമ്പ് ഒരു ഓഫർ നൽകുകയുണ്ടായി. ബിക്കിനി ധരിച്ചു വരുന്നവർക്ക് പെട്രോൾ സൗജന്യം എന്നായിരുന്നു അവരുടെ വാഗ്ദാനം. റഷ്യയിലെ സമാറയിലുള്ള പെട്രോൾ പമ്പാണ് അമ്പരപ്പിക്കുന്ന വാഗ്ദാനം നൽകിയത്. എന്നാൽ അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് പിന്നീടവിടെ നടന്നത്.

bikini

ബിക്കിനി ധരിച്ച സ്ത്രീകളെ മാത്രമേ അധികൃതർ പ്രതീക്ഷിച്ചിരുന്നുള്ളൂ. വന്നതോ ഒട്ടനവധി പുരുഷന്മാരും. സൗജന്യ പെട്രോൾ വാങ്ങാൻ ബിക്കിനി ധരിച്ച് പുരുഷന്മാരും എത്തിയതോടെ പമ്പുടമ അമ്പരന്നു. ബിക്കിനിയും ഹീൽസ് ചെരിപ്പും ആഭരണങ്ങളും ധരിച്ചാണ് പുരുഷന്മാർ അവിടെയെത്തിയത്. ബിക്കിനി ധരിച്ചെത്തിയാൽ പെട്രോൾ സൗജന്യം എന്ന പരസ്യത്തിൽ സ്ത്രീകളാണോ പുരുഷനാണോ എന്ന് ക്യത്യമായി വ്യക്തമാക്കിയിരുന്നില്ല. അമളി പറ്റിയ പമ്പുടമകൾ പമ്പിലെ ഓഫർ മൂന്നു മണിക്കൂർ ചുരുക്കി തടിതപ്പുകയായിരുന്നു. എന്നാൽ ബിക്കിനി ധരിച്ചെത്തിയ പുരുഷന്മാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.