jnu-

ഹോസ്റ്റൽ ഫീസ് വർദ്ധന അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ജെ.എൻ.യു വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് നടത്തിയ ലോംഗ് മാർച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു

ലാത്തിച്ചാർജിൽ ആയിരത്തോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കോളേജ് ചെയർപേഴ്‌സൺ ഐഷി ഘോഷ് അടക്കം നൂറോളം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. റോഡ് ഗതാഗതം താറുമാറായി. ജെ.എൻ.യുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി സർവകലാശാലാ വിദ്യാർത്ഥികളും സമരക്കാർക്കൊപ്പമുണ്ട്.