siachen-

ശ്രീനഗർ : സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞു വീണതിനെത്തുടർന്ന് എട്ട് സൈനികർ മ‍ഞ്ഞിനടിയിൽ കുടുങ്ങി. വൈകീട്ട് 3.30ഓടെയാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. സൈനികരെ രക്ഷപ്പെടുത്താനുള്ള പരിശ്രമം കരസേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

പട്രോളിങ് നടത്തുന്നതിനിടെയാണ് സൈനികർ മഞ്ഞിനടിയിൽ കുടുങ്ങിയതെന്നാണ് സൂചന.

സമുദ്രനിരപ്പിൽനിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്. ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയാണ് സിയാച്ചിൻ. കഴിഞ്ഞ മാസം ലഡാക്ക് സന്ദർശിച്ച കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് സിയാച്ചിൻ മേഖല വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ജമ്മു കാശ്മീരിലെ ബരാമുള്ള ജില്ലയിൽമഞ്ഞുമല ഇടിഞ്ഞുവീണ് രണ്ടുപേരെ കഴിഞ്ഞ ദിവസം കാണാതായിരുന്നു