കടലിന്റെ മക്കൾ വള്ളത്തിൽ പോയി പിടിച്ചു കൊണ്ടു വന്ന ഇടിയൻ ചൂരയും ചപ്പ ചൂരയുമുപയോഗിച്ചാണ് ഇന്നത്തെ പൊളപ്പൻ മീൻ കറി തയ്യാറാക്കുന്നത്. കടലിൽ നിന്നും പിടിച്ച ഫ്രഷ് മത്സ്യം കടപ്പുറത്തു വച്ചുതന്നെ തയ്യാർ ചെയ്യുകയാണ്. രക്തം കൂടുതലുള്ള മത്സ്യമാണ് ചൂര, അതിനാൽ തന്നെ പാചകത്തിന് മുൻപായി രക്താംശം പൂർണമായും മാറും വരെ വെള്ളമുപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ടതുണ്ട്. കടപ്പുറത്ത് വച്ചു തന്നെ പാചകം ചെയ്ത് മത്സ്യം പിടിച്ചുകൊണ്ടു വന്നവർക്ക് തന്നെ കപ്പയും ചേർത്ത് രുചിക്കാനായി നൽകുമ്പോൾ സ്‌നേഹത്തോടെ കടലിന്റെ മക്കൾ കടൽപ്പാട്ടു പാടി സന്തോഷം പങ്കിടുന്ന കാഴ്ച കാണാം.

fish-curry-