dhamaka

ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ഫെസ്റ്റിവൽ അന്തരീക്ഷത്തിൽ ഹ്യൂമർ നിറഞ്ഞ ഒരു ചിത്രമായിരിക്കും ധമാക്കയെന്ന സൂചന മേക്കിങ് വിഡിയോ നൽകുന്നുണ്ട്. ഇതിനോടകം തരംഗമായിമാറിയ, ഗോപി സുന്ദർ ഈണം പകർന്ന 'ഹാപ്പി ഹാപ്പി' എന്ന ഗാനമാണ് പശ്ചാത്തലത്തിലുള്ളത്.ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയിൽ നായകൻ. ഒമർ ലുലുവിന്റെ നാലാമത്തെ ചിത്രമായ ധമാക്കയിൽ സലിം കുമാർ, ഇന്നസെന്റ്, സാബമോൻ, മകേഷ്, ഉർവശി, നിക്കി ഗൽറാണി, നേഹ, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ഷാലിൻ സോയ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 20നു ചിത്രം തിയറ്ററുകളിലെത്തും.