തിരുവനന്തപുരം: നിയമസഭ മാർച്ചിനിടെ ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് നേരെ പൊലീസ് മർദ്ദനം. കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ അന്വേഷണം, വാളയാർ സഹോദരിമാരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, പി.എസ്.സി മാർക്ക് ലിസ്റ്റ് കുംഭകോണത്തിലും മാർക്ക് ധാനത്തിലും സർക്കാർ സുതാര്യ അന്വേഷണം പ്രഖ്യാപിക്കുക, പി.എസ്.സി തട്ടിപ്പ് നടത്തിയ പ്രതികളെ സംരക്ഷിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നടത്തിയ മാർച്ചിനുനേരെ പൊലീസ് ലാത്തിചാർജ് നടത്തുകയായിരുന്നു. ഷാഫി പറമ്പിൽ എം.എൽ.എ, കെ.എം. അഭിജിത് എന്നിവരടക്കം നിരവധി വിദ്യാർത്ഥികൾക്കും നേതാക്കൾക്കും പരിക്കേറ്റു. പൊലീസ് മർദ്ദനത്തിൽ ഷാഫി പറമ്പിലിന്റെ തലയിലൂടെ രക്തം വാർന്നൊലിച്ചു.
അറസ്റ്റ് ചെയ്ത് തിരുവനന്തപുരം എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയ ഷാഫിയെ പിന്നീടാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ വൈകിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ പ്രതിഷേധിച്ചായിരുന്നു കെ.എസ്.യുവിന്റെ മാർച്ച്.