ജയ്പൂർ: രാജസ്ഥാൻ മുനിസിപ്പൽ വാർഡ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ വിജയം. 961 വാർഡുകളിൽ കോൺഗ്രസും 737 വാർഡുകളിൽ ബി.ജെ.പിയും വിജയിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 23 നഗരസഭ പ്രദേശങ്ങളിൽ കോൺഗ്രസും ആറിടങ്ങളിൽ ബി.ജെ.പിയും കൗൺസിലുകൾ രൂപീകരിക്കും. 368 വാർഡുകളിൽ ജയിച്ച സ്വതന്ത്രന്മാരും മുനിസിപ്പൽ ബോർഡ് രൂപീകരണത്തിൽ മുഖ്യസ്ഥാനം വഹിക്കും. ഇതിന് പുറമെ ബി.എസ്.പി 15 വാർഡിലും സി.പി.എം, എൻ.സി.പി പാർട്ടികൾ രണ്ടു വാർഡുകളിൽ വീതവും ജയിച്ചു. 26, 27 തീയതികളിലയി ചെയർമാൻ, ഡെപ്യൂട്ടി ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും.
ജനങ്ങൾ സംസ്ഥാന സർക്കാരിന് നൽകിയ അംഗീകാരമാണ് ജനവിധിയെന്ന് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട് പ്രതികരിച്ചു.
.