കണ്ണൂർ: അടുത്തവർഷം മുതൽ ,സംസ്ഥാന സ്‌കൂൾ കായികോത്സവം അഞ്ച് ദിവസമാക്കാനും ഫ്ലഡ് ലിറ്രിൽ നടത്താനും പൊതുവിദ്യാഭ്യാസ വകുപ്പ് കായിക വിഭാഗം സർക്കാരിന് ശുപാർശ നൽകും.കാലാവസ്ഥാ പ്രശ്‌നങ്ങളും വർദ്ധിച്ചുവരുന്ന പരിക്കുകളും കണക്കിലെടുത്താണ് മീറ്റിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ശുപാർശ നൽകുന്നത്.
പ്രധാന ശുപാർശകൾ
ഫ്ലഡ്ലിറ്റിൽ മത്സരം നടത്തുക
കായികോത്സവം അഞ്ച് ദിവസമാക്കുക
ദിവസവുമുള്ള മത്‌സരങ്ങളുടെ എണ്ണം കുറയ്ക്കുക, ഒരു സമയം ഒരു ത്രോ മത്സരം മാത്രം
സബ് ജില്ലാ മത്സരങ്ങൾ ഒഴിവാക്കി വിദ്യാഭ്യാസ ജില്ലകൾ തമ്മിൽ പ്രാഥമിക മത്സരം
സുരക്ഷ വർദ്ധിപ്പിച്ച് മൈതാനത്ത് നിയന്ത്രണം