mg-uni
MAHATMA GANDHI UNIVERSITY

പരീക്ഷ തീയതി

നാലാം സെമസ്റ്റർ എം.എസ്‌സി മെഡിക്കൽ ഡോക്യുമെന്റേഷൻ (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ സപ്ലിമെന്ററി), മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെന്റേഷൻ (2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 29 മുതൽ ആരംഭിക്കും. പിഴയില്ലാതെ 21 വരെയും 525 രൂപ പിഴയോടെ 22 വരെയും 1050 രൂപ സൂപ്പർഫൈനോടെ 23 വരെയും അപേക്ഷിക്കാം.

അപേക്ഷ തീയതി

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇന്ത്യൻ സൈൻ ലാംഗ്വേജിൽ നടക്കുന്ന രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (പാർട് ടൈം) പരീക്ഷയ്ക്ക് പിഴയില്ലാതെ 29 വരെയും പിഴയോടെ ഡിസംബർ ആറുവരെയും ഫീസ് അടയ്ക്കാം. പരീക്ഷ ഡിസംബർ 16ന് ആരംഭിക്കും.

സൂക്ഷ്മപരിശോധന

നാലാം സെമസ്റ്റർ എം.കോം. (റഗുലർ) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ 25 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ സിൽവർ ജൂബിലി പരീക്ഷഭവനിലെ ഇ.ജെ. 5 സെക്‌ഷനിൽ (226ാം നമ്പർ മുറി) ഹാൾടിക്കറ്റ്/ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് എന്നിവയുമായി എത്തണം.

പരീക്ഷഫലം

എം.എ. ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ്) റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.