ചെന്നൈ : ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തെ തുടർന്ന് മദ്രാസ് ഐ.ഐ.ടിയിൽ നടന്നുവന്ന വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളിൽ രണ്ടെണ്ണം അംഗീകരിക്കപ്പെട്ടതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. ഐ.ഐ.ടി ഡയറക്ടർ ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയാലുടൻ ഫാത്തിമയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാമെന്ന് ഡീൻ വിദ്യാർത്ഥി പ്രതിനിധികൾക്ക് ഉറപ്പ് നൽകി.
എല്ലാ വകുപ്പുകളിലും പരാതി പരിഹാര സെൽ രൂപീകരിക്കണം, മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കണം എന്നീ ആവശ്യങ്ങളാണ് ഐ.ഐ.ടി അധികൃതർ പൂർണമായി അംഗീകരിച്ചത്. ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തെക്കുറിച്ച് വിശദമായി ചർച്ചചെയ്യാമെന്ന് ഡീനും ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിക്കുന്നതെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.