murder-in-love-affairs

ന്യൂഡൽഹി:രാജ്യത്ത് കൊലപാതകങ്ങളുടെ കാരണങ്ങളിൽ മൂന്നാം സ്ഥാനത്ത് പ്രണയം ! വ്യക്തവൈരാഗ്യവും ശത്രുതയുമാണ് ഒന്നാമത്തെ കാരണം. രണ്ടാം സ്ഥാനത്ത് സ്വത്ത് തർക്കം. 2001 മുതൽ 2017 വരെയുള്ള കണക്കുകൾ പ്രകാരമുള്ള നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടാണിത്.

2001- 2017 കാലത്ത് 44,412 പേരാണ് പ്രണയം കാരണം കൊല്ലപ്പെട്ടത്. 'അവിഹിത ബന്ധം', ഒന്നിലധികം പ്രണയം തുടങ്ങിയവയാണ് പ്രണയക്കൊലയുടെ കാരണങ്ങൾ.

പ്രണയക്കൊലകൾ കൂടുതൽ ഉത്തർപ്രദേശിലാണ്. കേരളത്തിലും പശ്ചിമബംഗാളിലുമാണ് ഏറ്റവും കുറവ്.

ഈ കാലയളവിൽ പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ 28 ശതമാനം വർദ്ധിച്ചു. അതേസമയം രാജ്യത്ത് ആകെ കൊലപാതകങ്ങളിൽ കുറവുണ്ട്. വ്യക്തി വൈരാഗ്യം, പ്രണയബന്ധം,സാമ്പത്തിക നേട്ടം, സ്വത്തുതർക്കം, സ്ത്രീധനം എന്നിവയാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.

2001 -17 കൊലകൾ

വൈരാഗ്യം, ശത്രുത - 67,774

സ്വത്തുതർക്കം - 51,554

പ്രണയ ബന്ധം - 44,412

പ്രണയക്കൊലകൾ

2015 - 1,379

2016 - 1493

2017 - 1,390

കേരളം - (2001-2017) വാർഷിക ശരാശരി

വ്യക്തി വൈരാഗ്യം - 123

സാമ്പത്തിക നേട്ടം - 22

സ്വത്ത് തർക്കം -14

രാഷ്ട്രീയ കൊലപാതകം -10

പ്രണയം - 6

യു.പിയിൽ 395 പേർ

രാജ്യത്ത് ഏറ്റവും കൂടുതൽ പ്രണയക്കൊലകൾ യു.പിയിലാണ്. ഒരു വർഷം 395 !

തമിഴ്നാട്, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ കൊലപാതക കാരണങ്ങളിൽ രണ്ടാമതാണ് പ്രണയം. വ്യക്തിവൈരാഗ്യമാണ് ഒന്നാമത്. ചത്തീസ്ഗഡ്, ഒഡിഷ, മദ്ധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ,ബിഹാർ, ജാർഖണ്ഡ്, അസം സംസ്ഥാനങ്ങളിലും പ്രണയം ജീവനെടുക്കാൻ പ്രധാന പ്രേരണയാണ്.

നാലിടത്ത് പ്രണയം കൊലയ്‌ക്ക് മുഖ്യ കാരണം

ആന്ധ്ര - തെലങ്കാന - 384

മഹാരാഷ്ട്ര - 277

ഗുജറാത്ത് - 156

പഞ്ചാബ് - 98

പശ്ചിമബംഗാളിൽ വർഷം 29 പ്രണയക്കൊലകൾ.

2001ൽ കൊലപാതകങ്ങൾ - 36,202

2007 - 28,653 (21 ശതമാനം കുറവ്)

ദുരഭിമാനകൊല

2016ൽ 71

2017ൽ 92