sabarimala-

ശബരിമല : തമിഴ്‌നാട്ടിൽ നിന്ന് ദർശനത്തിനെത്തിയ പന്ത്രണ്ടുവയസുകാരിയെ പൊലീസ് പമ്പയിൽ തടഞ്ഞു , കോയമ്പത്തൂരിൽ നിന്ന് പിതാവ് ഉൾപ്പെട്ട സംഘത്തിനൊപ്പമാണ് ഇന്നലെ രാവിലെ പെൺകുട്ടി എത്തിയത്. പ്രായത്തിൽ സംശയം തോന്നിയ പൊലീസ്, രേഖകൾ പരിശോധിച്ചപ്പോൾ 12 വയസുണ്ടെന്ന് ബോദ്ധ്യമായി. നിലയ്ക്കലിലെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് പെൺകുട്ടിയെ മാറ്റിയ ശേഷം പിതാവിനെയും സംഘത്തെയും സന്നിധാനത്തേക്ക് കടത്തിവിട്ടു.