ch-shalet

ചെന്നൈ: യുനെസ്കോ അംഗീകാരമുള്ള ചെന്നൈ ആസ്ഥാനമായ റീച്ച് മീഡിയ ഫൗണ്ടേഷന്റെ ഫെലോഷിപ്പിന് കേരളകൗമുദി ഫ്ളാഷ് കൊച്ചി റിപ്പോർട്ടർ സി.എസ്. ഷാലറ്റ് അർഹയായി. മാനസികാരോഗ്യമേഖലയിലെ വിഷയങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിംഗിനാണ് ഫെലോഷിപ്പ് ലഭിക്കുക.

സ്ത്രീകളിലെ വിഷാദരോഗവും പ്രീമെൻസ്ട്രൽ ഡിസ്‌ഫോറിക് ഡിസോർഡറും എന്ന വിഷയത്തിൽ പ്രബന്ധം തയ്യാറാക്കാനാണ് ഫെലോഷിപ്പ് ലഭിച്ചത്.

മൂന്നുമാസം 20,000 രൂപ വീതം ഫെലോഷിപ്പ് തുകയായി ലഭിക്കും. പ്രശസ്തിപത്രവും മാനസികാരോഗ്യവിഷയങ്ങളുടെ റിപ്പോർട്ടിംഗിൽ ഉന്നതതല പരിശീലനവുമാണ് ഫെലോഷിപ്പിൽ ലഭിക്കുക. ദേശീയതലത്തിൽ 13 പേരാണ് ഫെലോഷിപ്പിന് അർഹരായത്. കേരളത്തിൽ നിന്ന് റിജോ ജോസഫ് (ദീപിക), സന്തോഷ് ശിശുപാൽ, ആശ തോമസ് (മലയാള മനോരമ) എന്നിവരും അർഹരായി.എറണാകുളം ഇടക്കൊച്ചി ചിറപ്പുറത്ത് വീട്ടിൽ സി.എ ഷൈലേഷ് കുമാറിന്റെയും ലീല ഷൈലേഷിന്റെയും മകളാണ് സി.എസ് ഷാലറ്റ് .