ന്യൂഡൽഹി .മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയിൽ അതൃപ്തിയുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. സി.പി.ഐ മാവോയിസ്റ്റുകളുടെ ആശയഗതിയോട് യോജിപ്പില്ല. അവരുടെ പ്രവർത്തന രീതി ചെറുക്കേണ്ടതുമാണ്. പക്ഷേ, അവരുടെ പ്രവർത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്നും യച്ചൂരി ഡൽഹിയിൽ പറഞ്ഞു. മാവോയിസ്റ്റുകളെന്ന് ആരോപിച്ച് കേരളാ പൊലീസ് അലൻ, താഹ എന്നീ രണ്ട് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവർക്ക് എതിരെയുള്ള നടപടി സിപിഎം പരസ്യപ്പെടുത്താനിരിക്കവെയാണ് താമരശ്ശേരിയിൽ കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനത്തിൽ വച്ച് പി.മോഹനന്റെ വിവാദപ്രസ്താവന.