rajanikanth

ചെന്നൈ: നടനും രാഷ്ട്രീയനേതാവുമായ കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവുമായി സഖ്യസാദ്ധ്യതകൾ പ്രകടിപ്പിച്ച് നടൻ രജനികാന്ത്. തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി കമൽഹാസനുമായി ചേർന്ന് പ്രവർത്തിക്കേണ്ടി വന്നാൽ തീർച്ചയായും അങ്ങനെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, കഴിഞ്ഞ 44 വർഷമായി തങ്ങളുടെ സൗഹൃദം തുടരുകയാണെന്നും തമിഴ്‌നാടിന്റെ വികസനത്തിന് ആവശ്യമെങ്കിൽ രജനികാന്തുമായി ഒരുമിക്കുമെന്നും കമൽഹാസൻ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണം ആരായവേ ആണ് കമൽഹാസനുമായുള്ള സഖ്യസാദ്ധ്യതകൾ സൂചിപ്പിച്ച് രജനികാന്ത് മറുപടി നൽകിയത്. അടുത്തവർഷം സ്വന്തം രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുമെന്നും 2021ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനികാന്ത് വ്യക്തമാക്കിയിരുന്നു.