ഒരു കൊച്ചുകുട്ടിയുടെ പ്രസംഗ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേരളത്തെ കുറിച്ചും മനുഷ്യരെ കുറിച്ചുമുള്ള പ്രസംഗം ആളുകളിൽ ചിരിയുണർത്തുന്നു. എന്നാൽ കുട്ടി പറയുന്ന കാര്യങ്ങൾ മാറിപ്പോകുന്നുണ്ടെങ്കിലും അത്മവിശ്വാസത്തോടെയാണ് പ്രസംഗിക്കുന്നത്. കേരളത്തെ കുറിച്ച് പ്രസംഗിക്കാൻ പറഞ്ഞപ്പോൾ കുട്ടി പ്രസംഗിക്കുന്നത് പുഴകളെ കുറിച്ചും കടലിനെ കുറിച്ചുമാണ്.
'കേരളം നമ്മുടെ രാജ്യമാണ്' എന്ന വാക്കുകളോടെയാണ് പ്രസംഗത്തിന്റെ തുടക്കം. കേരളത്തിൽ പുഴയും കടലുമുണ്ട്. കടലിൽ മീനുണ്ട്…വെള്ളത്തിൽ മീനുണ്ട് എന്നിങ്ങനെ പറഞ്ഞ് പറഞ്ഞ് വിഷയത്തിൽ നിന്ന് കുട്ടി വ്യതിചലിക്കുന്നു. ‘മോനെ, കേരളത്തെ കുറിച്ച് പറ’ എന്ന് ടീച്ചർ ആവശ്യപ്പെട്ടപ്പോൾ കേരളം രാജ്യമാണ് എന്ന് ആവർത്തിച്ചു. തുടർന്ന് ദോശയിലേക്ക് മാറി. “കേരളത്തിൽ മനുഷ്യന് വിശക്കുമ്പോൾ ഭക്ഷണം മാത്രമേ കഴിക്കുള്ളൂ. കേരളത്തിൽ ഭക്ഷണം കിട്ടിയില്ലെങ്കിൽ ഭക്ഷണം നമ്മൾ വാങ്ങും. ഭക്ഷണം എവിടെയുമില്ലെങ്കിൽ നമ്മള്‍ ഭക്ഷണം ഉണ്ടാക്കണം. ദോശ ഒന്നും കിട്ടിയില്ലെങ്കിൽ ദോശ നമ്മൾ ഉണ്ടാക്കണം.” ശേഷം കേരളത്തിലെ സ്ഥലങ്ങളെ കുറിച്ചും കുട്ടി വിവരിക്കുന്നുണ്ട്.