മസ്കറ്റ് : ഒമാനെതിരായ ലോകകപ്പ് യോഗ്യതാ റൗണ്ട് ഫുട്ബാൾ മത്സരത്തിൽ ഇന്ത്യയ്ക്ക് ഏകപക്ഷീയമായ ഒരു ഗോൾ തോൽവി.മസ്കറ്റിൽ നടന്ന മത്സരത്തിന്റെ 33-ാം മിനിട്ടിൽ മുഹ്സിൻ അൽ ഗസാനിയാണ് ഒമാന്റെ ഗോൾ അടിച്ചത്. തുടർച്ചയായ അഞ്ചാം യോഗ്യതാ മത്സരത്തിലും ജയിക്കാനാവാത്തതോടെ ഇന്ത്യയുടെ സാദ്ധ്യതകൾ പൊലിഞ്ഞു.