health

ഭക്ഷണവും ലൈംഗിക ജീവിതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ. പണ്ടുമുതൽക്കേ ഉയർന്നു വരുന്ന ചോദ്യമാണിത്. എന്നാൽ അവ രണ്ടും ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഇൽ യൂക്കാറ്റിക്കോയ്ക്ക് വേണ്ടി വൺപോൾ നടത്തിയൊരു പഠനത്തിലാണ് ഈ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. ഭക്ഷണക്രമവും പദാർത്ഥങ്ങളും ലൈംഗിക ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്നുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എരിവുള്ള ഭക്ഷണം കഴിക്കുന്നവരെ കുറിച്ചുള്ളവയാണ്. ഇത്തരക്കാർക്ക് സെക്സ് കൂടുതൽ ആസ്വദിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്പൈസി ആഹാരം ഇഷ്ടപ്പെടുന്നവർ സെക്സിന് ഒരുപാടു മുൻതൂക്കം നൽകുന്നു. എരിവുള്ള ആഹാരം ഇഷ്ടപ്പെടുന്നവരിൽ 45% ആളുകളും യാത്രചെയ്യാൻ ഇഷ്ടമുള്ളവരാകും. ഇവർ ആളുകളുമായി പെട്ടെന്ന് ഇടപെടുന്നവരും വ്യായാമം ചെയ്യാൻ ഇഷ്ടമുള്ളവരുമാകും. എന്നാൽ ഈ വാദങ്ങളെ വിമർശിച്ച് പലരും രംഗത്തെത്തിയട്ടുണ്ട്. കുറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആളുകളുടെ താൽപര്യങ്ങളും ലൈംഗികജീവിത ശീലങ്ങളും മറ്റും മനസ്സിലാക്കാനാവില്ലെന്നും ഇവർ പറയുന്നത്.