വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലാർക്ക് ഉൾപ്പെടെ 61 തസ്തികകളിലേക്കുള്ള നിയമനത്തിനു പിഎസ്സി വിജ്ഞാപനം ഇറക്കി. ഏകജാലകം വഴിയാണ് അപേക്ഷിക്കേണ്ടത്.എസ്.എസ്.എൽ.സിയാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.പ്രായം 18-36.ഉദ്യോഗാർഥികൾ 02-01-1983നും 01-01-2001നുമിടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 36 വയസ്സ് . ഒ.ബി.സിക്ക് 39ഉം എസ്.സി/എസ്.ടിക്ക് 41മാണ്. 2019 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ്പ്രായം നിശ്ചയിക്കുന്നത്. ഈ വർഷം പ്രായപരിധി അവസാനിക്കുന്നവർക്കു കൂടി അവസരം ലഭ്യമാക്കാനുദ്ദേശിച്ചാണ് ഇപ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.അടുത്ത ജൂണിൽ പരീക്ഷ നടത്തി, ഡിസംബറിൽ സാധ്യതപ്പട്ടികയും ഏപ്രിലിൽ റാങ്ക്പട്ടികയും പ്രസിദ്ധീകരിക്കാനാണ് തീരുമാനം. നിലവിലെ റാങ്ക്പട്ടികയുടെ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും. നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചാൽ തൊട്ടടുത്തദിവസം പുതിയ റാങ്ക് പട്ടിക നിലവിൽവരുന്ന വിധമാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതനുസരിച്ച് പരീക്ഷ ക്രമീകരിക്കും.അതുവരെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്നായിരിക്കും നിയമനം.നിലവിലുള്ള പട്ടികയിൽനിന്നും 14 ജില്ലകളിലായി 3800 ഒഴിവുകളിലേക്കാണ് ഇതുവരെ നിയമനം നടത്തിയത്.കഴിഞ്ഞ എൽ.ഡി ക്ലർക്ക് വിജ്ഞാപനം 2016 നവംബർ 25നാണ് പ്രസിദ്ധീകരിച്ചത്. അന്നത്തെ വിജ്ഞാപനത്തിന് 14 ജില്ലകളിലായി 17.94 ലക്ഷം പേരാണ് അപേക്ഷിച്ചത്.
ഡിസംബർ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ : https://www.keralapsc.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
സൗത്ത് സെൻട്രൽ റെയിൽവേ: 4103 ഒഴിവുകൾ
സൗത്ത് സെൻട്രൽ റെയിൽവേയിലെ 4103 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാർപെന്റർ, എസി മെക്കാനിക്, ഫിറ്റർ, ഇലക്ട്രിഷ്യൻ, വെൽഡർ, പെയിന്റർ, ഡീസൽ മെക്കാനിക് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ. സൗത്ത് സെൻട്രൽ റെയിൽവേക്ക് കീഴിലുള്ള വിവിധ യൂണിറ്റുകളിലാണ് അവസരം.എസി മെക്കാനിക് - 249, കാർപെന്റർ -16, ഡീസൽ മെക്കാനിക് - 640,ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് - 18,ഇലക്ട്രിഷ്യൻ - 871,ഇലക്ട്രോണിക് മെക്കാനിക് -102, ഫിറ്റർ -1460, മെക്കാനിസ്റ്റ് - 74, എംഎംഡബ്ല്യൂ - 24, എംഎംടിഎം -12,പെയിന്റർ - 40, വെൽഡർ -597
യോഗ്യത: പത്താംക്ലാസ് ജയിച്ച, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം.
പ്രായം: 15നും 24 വയസിനും മധ്യേ. ഡിസംബർ എട്ട് അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗങ്ങൾക്ക് ഇളവുകൾ ലഭിക്കും.അപേക്ഷ: scr.indianrailways.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷാ ഫീസ്: 100 രൂപ. എസ്.സി, എസ്.ടി, വനിതകൾ, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന അപേക്ഷകർക്ക് ഫീസ് ബാധകമല്ല.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി - ഡിസംബർ എട്ട്.
നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2029 ഒഴിവുകൾ
ഐ.ടി.ഐക്കാർക്ക് നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 2029 ഒഴിവുണ്ട്. ജയ്പുർ റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അജ്മേർ, ബിക്കാനിർ, ജയ്പുർ, ജോധ്പുർ എന്നിവിടങ്ങളിലെ ഡിവിഷണൽ റെയിൽവേ മാനേജരുടെ (ഡി.ആർ.എം.) ഓഫീസ്/ കാര്യേജ് വർക്ക് ഷോപ്പ്/ലോക്കോ യൂണിറ്റുകളിലാണ് ഒഴിവുകൾ.
ഓരോ യൂണിറ്റിലുമുള്ള മൊത്തം ഒഴിവ് കാണാം. ഡി.ആർ.എം., അജ്മേർ -434, ഡി.ആർ.എം., ബിക്കാനീർ -422, ഡി.ആർ.എം., ജയ്പുർ -487, ഡി.ആർ.എം., ജോധ്പുർ-374, ബി.ടി.സി. കാര്യേജ്, അജ്മേർ-150, ബി.ടി.സി. ലോക്കോ, അജ്മേർ -52, കാര്യേജ് വർക്ക്ഷോപ്പ്ബിക്കാനീർ -33, കാര്യേജ് വർക്ക് ഷോപ്പ്, ജോധ്പുർ-77.യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെ 10+2 സമ്പ്രദായത്തിലുള്ള പത്താം ക്ലാസ് വിജയം/തത്തുല്യവും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ.യും (എൻ.സി.വി.ടി./എസ്.സി.വി.ടി.).
പ്രായം: 2019 ഡിസംബർ എട്ടിന് 15 വയസ്സിനും 24 വയസ്സിനുമിടയിലായിരിക്കണം പ്രായം. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.ഫീസ്: വനിതകൾ, ഭിന്നശേഷിക്കാർ, എസ്.സി., എസ്.ടി. വിഭാഗക്കാർ എന്നിവർക്ക് ഫീസ് ഇല്ല. മറ്റുള്ളവർക്ക് 100 രൂപ. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. www.rrcjaipur.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഒരാൾക്ക് ഒരു യൂണിറ്റിലേക്കേ അപേക്ഷിക്കാനാവൂ.
വിജ്ഞാപനത്തിലെ നിർദേശങ്ങൾക്കനുസരിച്ച് അപേക്ഷയ്ക്കൊപ്പം ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. അപേക്ഷാസമർപ്പണം പൂർത്തിയായാൽ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിച്ചുവയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- ഡിസംബർ എട്ട്.
കേന്ദ്രസർവീസിൽ 153 ഒഴിവ്
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 153 ഒഴിവുണ്ട്. എക്സാമിനർ ഒഫ് ട്രേഡ് മാർക്ക്സ് ആൻഡ് ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് 65, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസി. പ്രൊഫസർ‐ബയോകെമിസ്ട്രി 12, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസി. പ്രൊഫസർ‐ കാർഡിയോളജി 13, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസി. പ്രൊഫസർ എൻഡോക്രൈനോളജി 11, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസി. പ്രൊഫസർ‐ ഓർത്തോപീഡിക്സ് 18, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസി. പ്രൊഫസർ‐പൾമനറി മെഡിസിൻ 9, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് ‐അസി. പ്രൊഫസർ സ്പോർട്സ് മെഡിസിൻ 1, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസി. പ്രൊഫസർ‐ ട്യൂബർക്കുലോസിസ് ആൻഡ് റെസ്പിറേറ്ററി മെഡിസിൻ 2, സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് പതോളജി 2,സ്പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് റേഡിയോ ഡയഗ്നോസിസ് 14, സീനിയർ ലക്ചറർ‐ ഇമ്യൂണോ ഹിമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ 1 എന്നിങ്ങനെയാണ് ഒഴിവ്. www.upsconline.nic.in
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ
ബംഗളൂരു ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി/മാനേജർ(സെക്യൂരിറ്റി) 1, ഡെപ്യൂട്ടി മാനേജർ(സിവിൽ) 1, എൻജിനിയർ(സിവിൽ) 2, ഹ്യൂമൺ റിസോഴ്സ് ഓഫീസർ 4, ഫയർ ഓഫീസർ 1, ലീഗൽ ഓഫീസർ 2, സെക്യൂരിറ്റി ഓഫീസർ 6, അസി. ഫയർ ഓഫീസർ 1 എന്നിങ്ങനെ ഒഴിവുണ്ട്. ഓൺലൈനായി നവംബർ 18 മുതൽ അപേക്ഷിക്കാം. അവസാന തിയതി ഡിസംബർ 13. വിശദവിവരത്തിന് www.halindia.co.in
പാരഗണിൽ
ഫൂട്വേർ മാനുഫാക്ചറിംഗ് രംഗത്തെ പ്രമുഖ കമ്പനിയായ പാരഗണിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സിഎഫ്ഒ കം കമ്പനി സെക്രട്ടറി, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, കമ്പനി സെക്രട്ടറി, ഇന്റേണൽ ഓഡിറ്റർ തസ്തികകളിലാണ് ഒഴിവ്. വിലാസം: Paragon Polymer Products(P) Ltd, P.B.No 5801, 45A, 2nd Phase, Peenya Industrial Area, Benguluru 560058, India.
ഐ.എസ്.ആർ.ഒ
ഐ.എസ് .ആർ.ഒയ്ക്ക് കീഴിലുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ തൊഴിലവസരം. ടെക്നീഷ്യൻ ബി/ ഡ്രാ്ര്രഫ്സ്മാൻ ബി തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കാർപെന്റർ, കെമിക്കൽ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, പമ്ബ് ഓപറേറ്റർ കം മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ബോയിലർ അറ്റൻഡന്റ്, മെക്കാനിക്കൽ എന്നിവയാണ് വിഭാഗങ്ങൾ. ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സ്എസ്എൽസി/ എസ്എസ്സി ജയം, ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി നൽകിയ ഐടിഐ/ എൻടിസി/ എൻഎസി എന്നിവയാണ് യോഗ്യത.കെമിക്കൽ വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് അറ്റൻഡന്റ് ഓപറേറ്റർ (കെമിക്കൽ), ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ), ഇലക്ട്രോപ്ലേറ്റർ, മെയിന്റനൻസ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ) എന്നിവയിൽ ഏതെങ്കിലുമൊരു ട്രേഡിൽ എൻസിവിടി നൽകിയ ഐടിഐ/ എൻടിസി/ എൻഎസി യോഗ്യത ഉണ്ടായിരിക്കണം. 90 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക
: www.shar.gov.in/ അവസാന തീയതി : നവംബർ 29
ഡൽഹി നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി
ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ വിവിധ നോൺ ഫാക്കൽറ്റി തസ്തികയിൽ 24 ഒഴിവുണ്ട്. എക്സിക്യൂട്ടീവ് എൻജിനിയർ, മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് രജിസ്ട്രാർ, സൂപ്രണ്ട്, പേഴ്സണൽ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ടെക്നീഷ്യൻ, ഓഫീസ് അറ്റൻഡന്റ്/ലാബ അറ്റൻഡന്റ്് എന്നിങ്ങനെയാണ് ഒഴിവ്. www.nitdelhi.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 20.
യൂണിവേഴ്സിറ്റിയിൽ
രജിസ്ട്രാർ
കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ രജിസ്ട്രാർ ഒഴിവുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബർ 6 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് www.kvasu.ac.in
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ്
ഫാർമസ്യൂട്ടിക്കൽസിൽ
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ മാനേജർ, വർക്ക്മെൻ, സൂപ്പർവൈസർ വിഭാഗങ്ങളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ഡെപ്യൂട്ടി മാനേജർ- പ്രോജക്ട്സ്., അസിസ്റ്റന്റ് മാനേജർ- പി ആൻഡ് എ, ജൂനിയർ മാനേജർ- ഫിനാൻസ്, വർക്കർ ഗ്രേഡ് I- സ്റ്റോർ, വർക്കർ ഗ്രേഡ് I, വർക്കർ ഗ്രേഡ് II, എസി മെക്കാനിക് ഗ്രേഡ് II, ഇലക്ട്രീഷ്യൻ/ മെക്കാനിക് ഗ്രേഡ് II,ഇലക്ട്രീഷ്യൻ/ മെക്കാനിക് ഗ്രേഡ് II, വർക്കർ ഗ്രേഡ് III, ബിഫാം ഷിഫ്റ്റ് സൂപ്പർവൈസർ(കരാർ നിയമനം) എന്നീ തസ്തികകളിലായി 52 ഒഴിവുകളാണുള്ളത്. പ്രായം (2019 നവംബർ ഒന്നിന്) 36 കവിയരുത്. ഡെപ്യൂട്ടി മാനേജർ- പ്രോജക്ട്സ് തസ്തികയിൽ 40 കവിയരുത്. അർഹരായ ഉദ്യോഗാർത്ഥികൾക്ക് ചട്ടമനുസരിച്ച് ഇളവ് ലഭിക്കും കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : www.cmdkerala.net/അവസാന തീയതി : നവംബർ 30