സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യുരിറ്റി ഫോഴ്സിലേക്ക് സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 300 ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) ഒഴിവാണുള്ളത്. വിവിധ കായികഇനങ്ങളിലായി രാജ്യാന്തര/ദേശീയതലത്തിൽ കഴിവുതെളിയിച്ച പുരുഷ/വനിതാ കായികതാരങ്ങൾക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. പ്രായം: 01-08-2019ന് 18നും 23നും മധ്യേ. എസ്.സി.,എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്കാർക്ക് മൂന്നും വർഷത്തെ പ്രായഇളവുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. ശമ്പളം: 25,500-81,100 രൂപ. ശാരീരികയോഗ്യത: പുരുഷന്മാർക്ക് ഉയരം 167 സെ.മീ., നെഞ്ചളവ് 81-86 സെ.മീ., സ്ത്രീകൾക്ക് ഉയരം 153 സെ.മീ. നെഞ്ചളവ് ബാധകമല്ല അപേക്ഷകർക്ക് കണ്ണട കൂടാതെ നല്ല കാഴ്ചശക്തി വേണം. വർണാന്ധത, കോങ്കണ്ണ്, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്നപാദങ്ങൾ എന്നിവ പാടില്ല.ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ അപേക്ഷിക്കുന്നവർ വ്യക്തിഗത ഇനത്തിലോ ടീം ഇനത്തിലോ സീനിയർ/ജൂനിയർ ദേശീയ ഗെയിംസ്/ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധാനംചെയ്തവരാകണം. അല്ലെങ്കിൽ ഏറ്റവുമൊടുവിൽ നടന്ന അഖിലേന്ത്യാ അന്തർസർവകലാശാല ചാമ്പ്യൻഷിപ്പിൽ ഏതെങ്കിലും മെഡലോ ദേശീയ സ്കൂൾഗെയിംസിൽ സ്വർണമെഡലോ നേടിയിരിക്കണം. സ്പോർട്സ് ട്രയൽ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷിക്കേണ്ട വിധം: www.cisfrectt.in എന്ന വെബ്സൈറ്റിൽ ഒഴിവുകൾ സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 17.
വ്യോമസേനയിൽ ഓഫീസർ
ഇന്ത്യൻ വ്യോമസേനയിൽ ഫ്ളയിംഗ്, ടെക്നിക്കൽ, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമൺ അഡ്മിഷൻ ടെസ്റ്റിനും(എയർഫോഴ്സ് കോമൺ ടെസ്റ്റ് 01/ 2020) എൻ.സി.സി സ്പെഷൽ എൻട്രിയിലേക്കും അപേക്ഷ ക്ഷണിച്ചു.സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത കോഴ്സുകളാണ് ഉള്ളത്. 2021 ജനുവരിയിലാണ് കോഴ്സുകൾ ആരംഭിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30.ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കോഴ്സ് എന്നിവയിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകളിലേക്കുമാണു പുരുഷൻമാരിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.വ്യോമസേനയുടെ ഫ്ളൈയിംഗ് ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ടെക്നിക്കൽ ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിലെ ഷോർട്ട് സർവീസ് കോഴ്സിലേക്കുമാണ് സ്ത്രീകളിൽനിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 25 വയസിൽ താഴെയുള്ള അപേക്ഷകർ അവിവാഹിതർ ആയിരിക്കണം. www.care erindianairforce.cdac.in, www.afca t.cdac.in സന്ദർശിക്കുക.
കമ്പൈൻഡ് ഗ്രാഡ്വേറ്റ് ലെവൽ
പരീക്ഷ- 2019
കമ്പൈൻഡ് ഗ്രാഡ്വേറ്റ് ലെവൽ പരീക്ഷ‐2019ന് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഡിപാർട്മെന്റിൽ അസി. ഓഡിറ്റ് ഓഫീസർ, അസി. അക്കൗണ്ട്സ് ഓഫീസർ, സെൻട്രൽ സെക്രട്ടറിയറ്റ് സർവീസിൽ അസി. സെക്ഷൻ ഓഫീസർ, ഇന്റലിജൻസ് ബ്യൂറോയിൽ അസി. സെക്ഷൻ ഓഫീസർ, റെയിൽവേ മന്ത്രാലയത്തിൽ അസി. സെ്ക്ഷൻ ഓഫീസർ, എക്സ്റ്റേണൽ അഫയേഴ്സിൽ അസി. സെക്ഷൻ ഓഫീസർ, എഎഫ്എച്ച്ക്യുവിൽ അസി. സെക്ഷൻ ഓഫീസർ, മറ്റു മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്ഥാപനങ്ങളിലും അസിസ്റ്റന്റ്, അസി. സെക്ഷൻ ഓഫീസർ, സിബിഡിടിയിൽ ഇൻസ്പക്ടർ ഓഫ് ഇൻകം ടാക്സ്, സിബിഐസിയിൽ ഇൻസ്പക്ടർ( സെൻട്രൽ എക്സസൈസ്), ഇൻസ്പക്ടർ(പ്രിവന്റീവ് ഓഫീസർ),ഇൻസ്പക്ടർ(എക്സാമിനർ), എൻഫോഴ്സ്മെന്റിൽ അസി. എൻഫോഴ്സ്മെന്റ് ഓഫീസർ, സിബിഐയിൽ സബ് ഇൻ്സപക്ടർ, പോസ്റ്റൽ വകുപ്പിൽ ഇൻസ്പക്ടർ, സെൻട്രൽ ബ്യൂറോ ഓഫ് നർക്കോട്ടിക്സിൽ ഇൻസ്പക്ടർ, മറ്റു മന്ത്രാലയങ്ങളിൽ വകുപ്പുകളിൽ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ്, അസിസ്റ്റന്റ്/ സൂപ്രണ്ടന്റ്, സി ആൻഡ് എജിയിൽ ഡിവിഷണൽ അക്കൗണ്ടന്റ്, എൻഐയിൽ സബ് ഇൻസ്പക്ടർ,സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷനിൽ ജൂനിയർ സ്റ്റാറ്റിക്കൽ ഓഫീസർ, രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവസ്റ്റിഗേറ്റർ ഗ്രേഡ് രണ്ട്., സിആൻഡ്എജിയിൽ ഓഡിറ്റർ, മറ്റു മന്ത്രാലയങ്ങളിൽ ഓഡിറ്റർ, സിജിഡിഎയിൽ ഓഡിറ്റർ, സി ആൻഡ്എജിയിൽ അക്കൗണ്ടന്റ്, മറ്റു മന്ത്രാലയങ്ങളിൽ/ വകുപ്പുകളിൽ അക്കൗണ്ടന്റ്/ജൂനിയർ അക്കൗണ്ടന്റ്, കേന്ദ്ര സർക്കാർ ഓഫീസുകളിൽ സീനിയർ സെക്രട്ടറിയറ്റ് അസി./ യുഡിക്ലർക്, സിബിഡിടി ടാക്സ് അസി, സിബിഐസിയിൽ ടാക്സ് അസി., സെൻട്രൽ ബ്യൂറോ ഓഫ് നർകോടിക്സിൽ സബ് ഇൻസ്പക്ടർ, ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ യുഡി ക്ലർക് എന്നിങ്ങനെ 34 തസ്തികകളിലെ ഒഴിവുകളിലേക്കാണ് നിയമനം.
വെബ്സൈറ്റ്: www.ssckkr.kar.nic.in). https://ssc.nic.in വഴി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 25 .
കേരള ലോകായുക്തയിൽ
കേരള ലോകായുക്തയിൽ സീനിയർ അക്കൗണ്ടന്റ് (30700-65400) തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവീസിൽസമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1 ബയോഡേറ്റ സഹിതം മേലധികാരി മുഖേന 23നു മുമ്പ് അപേക്ഷ രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ മുച്ചയം, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.
കാർവാർ ഷിപ്പ് റിപ്പയർ
യാർഡിൽ
കർണാടക കാർവാറിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അപ്രന്റിസ് ഒഴിവുകൾ. യോഗ്യത 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷൻ, 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ(എൻസിവിടി/എസ്സിവിടി).www.apprenticeship.gov.in എന്ന website വഴി ഓൺശലെനായി രജിസ്റ്റർ ചെയ്യണം. തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ സർടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം The Officer In charge Dockyard Apprentice School, NSRY, Naval Base PO, Karwar, Karnataka581308 എന്ന വിലാസത്തിൽ സ്പീഡ്/ രജിസ്ട്രേഡ് പോസ്റ്റായി ഡിസംബർ ഒന്നിനകം ലഭിക്കണം.
തിരഞ്ഞെടുപ്പ് കമ്മിഷനിൽ വാച്ച്മാൻ
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരുവനന്തപുരം ഓഫീസിൽ വാച്ച്മാന്റെ ഒരു ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സർക്കാർ വകുപ്പുകളിൽ വാച്ച്മാൻ തസ്തികയിൽ ജോലി ചെയ്യുന്നവരും രാത്രിയിൽ ജോലിചെയ്യാൻ സന്നദ്ധത ഉള്ളവരുമായ ജീവനക്കാർക്ക്, വകുപ്പ് തലവൻ മുഖേന, കേരള സർവ്വീസ് ചട്ടങ്ങളിൽ നിർദ്ദേശിച്ച പ്രകാരം അപേക്ഷിക്കാം. സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് കോംപ്ലക്സ്, എൽ.എം.എസ്.ജംഗ്ഷൻ, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം, പിൻ695033 എന്ന വിലാസത്തിൽ ഡിസംബർ 20നകം അപേക്ഷ ലഭിക്കണം.
അമൃത് പദ്ധതിയിൽ
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള അമൃത് (അടൽ മിഷൻ ഫോർ റിജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ) പദ്ധതിയിൽ അർബൻ പ്ലാനർ (സിറ്റി മിഷൻ മാനേജ്മെന്റ് യൂണിറ്റ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. അഗീകൃത സർവകലാശാലയിൽ നിന്നും എൻജിനിയറിങ് ബരുദമാണ് യോഗ്യത. അർബൻ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം അഭികാമ്യം. പ്രോജക്ട് മാനേജ്മെന്റിൽ 35 വർഷം പ്രവൃത്തിപരിചയം വേണം. നഗരവികസന പദ്ധതികളിലും പരിപാടികളിലുമുള്ള പ്രവൃത്തി പരിചയം, അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്നതിലുള്ള പ്രവൃത്തി പരിചയം എന്നിവയും ഉണ്ടാവണം. കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ്. ഓഫീസ്) വേണം. പ്രായപരിധി 58 വയസ്. പ്രതിമാസ വേതനം 55,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ www.amrutkerala.org യിലെ അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡേറ്റ സഹിതം 27നകം നൽകണം. അപേക്ഷകൾ smmukerala@gmail.com എന്ന ഇ-മെയിലിലോ, ദി മിഷൻ ഡയറക്ടർ, എസ്.എം.എം.യു-അമൃത്, ടി.സി.25/801(11), 4-ാം നില, മീനായി പ്ലാസ, ആർടെക് ബിൽഡിംഗ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് എതിർവശം, തൈക്കാട്. പി.ഒ, തിരുവനന്തപുരം- 695014 എന്ന മേൽ വിലാസത്തിലോ അയയ്ക്കാം. ഒക്ടോബർ 23ന് നടന്ന ഇന്റർവ്യൂവിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. വെബ്സൈറ്റ്: www.smartkeralamission.org. ഫോൺ: 0471-2323856, 2320530.