മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വിജയ സാധ്യതകൾ വിലയിരുത്തും. പുതിയ വ്യാപാരം തുടങ്ങും. സഹപ്രവർത്തകരുടെ സഹായം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ചിരകാലാഭിലാഷം സഫലമാകും, പുതിയ വിദ്യ തുടങ്ങും. വിജ്ഞാനം പകർന്നുകൊടുക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കും. അതിഥി സൽക്കാരത്തിന് അവസരം. അഭിമാനാർഹമായ പ്രവർത്തനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ പാഠ്യപദ്ധതിക്കു ചേരും. മേലധികാരിയുടെ അംഗീകാരം. മംഗളകർമ്മങ്ങളിൽ സജീവം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിദേശയാത്രയ്ക്ക് അവസരം, അശ്രാന്ത പരിശ്രമം, കാര്യനിർവഹണ ശക്തി വർദ്ധിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുതിയ പദ്ധതികൾ ആവിഷ്കരിക്കും. സ്ഥാനക്കയറ്റമുണ്ടാകും, ജാഗ്രതയോടുകൂടി പ്രവർത്തിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആഗ്രഹങ്ങൾ സഫലമാകും. ചുമതലകൾ പൂർത്തീകരിക്കും. വിനോദയാത്രയ്ക്ക് അവസരം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
തൊഴിൽ ക്രമീകരിക്കും. കാര്യങ്ങൾ പരിഗണിക്കും. ആശ്വാസമുണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുതിയ അവതരണശൈലി, അധികാര പരിധി വർദ്ധിക്കും. അംഗീകാരം ഉണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സംസർഗ ഗുണമുണ്ടാകും, സദ്ചിന്തകൾ വന്നുചേരും. യുക്തിപൂർവം പ്രവർത്തിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സാഹചര്യങ്ങളെ അതിജീവിക്കും. ഭാവനകൾ യാഥാർത്ഥ്യമാകും. സൽക്കാരങ്ങളിൽ പങ്കെടുക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ചുമതലകൾ ഏറ്റെടുക്കും. കാര്യങ്ങൾ നിഷ്പ്രയാസം ചെയ്യും. വിനോദയാത്രയ്ക്ക് അവസരം.