തിരുവനന്തപുരം: മദ്രസകളിലെ അദ്ധ്യാപകർക്ക് മെച്ചപ്പെട്ട ആനുകൂല്യം ലഭ്യമാക്കാൻ ഉദ്ദേശിച്ചുള്ള 2019ലെ കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ബിൽ നിയമസഭ പാസാക്കി. 2010 ൽ രൂപീകരിച്ച പദ്ധതിയിൽ അംഗമായിരുന്നവരുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ ക്ഷേമനിധി ബോർഡ് രൂപീകരിക്കാനും അനുബന്ധ കാര്യങ്ങൾ വ്യവസ്ഥ ചെയ്യാനുമാണ് നിയമനിർമ്മാണം. 22,500 പേർ പദ്ധതിയിൽ ചേർന്നിട്ടുണ്ട്. 65 വയസ്സ് കഴിഞ്ഞവരും അംഗത്വമെടുത്ത് അഞ്ചു വർഷം കഴിഞ്ഞവരുമായ അംഗങ്ങൾക്കാണ് നിലവിൽ 1000 രൂപ പെൻഷൻ നൽകുന്നത്. പുതിയ പദ്ധതി പ്രകാരം അടുത്ത ഏപ്രിൽ ഒന്നു മുതൽ പ്രായം 60 ആക്കി കുറയ്കും. കുറഞ്ഞ പെൻഷൻ തുക 1500 രുപയും കൂടിയത് 7500 രൂപയുമാകും.