കണവകൾ പലതരമുണ്ട്, എന്നാൽ 'എന്റെ കടൽക്കൂട്ട് ' എന്ന പരിപാടിയിലൂടെ അജിത് ശംഖുമുഖം പരിചയപ്പെടുത്തുന്നത് നമുക്കൊന്നും അത്ര പരിചയമില്ലാത്ത ഒരിനം കണവയാണ്. വിദേശ രാജ്യങ്ങളിൽ പ്രിയപ്പെട്ട കല്ല് കണവ എന്ന് മത്സ്യത്തൊഴിലാളികൾ വിളിക്കുന്ന ഭീമൻ കല്ലൻ കണവയാണ് ഇന്നത്തെ സ്‌പെഷൽ. നാലുകിലോയോളം ഭാരമുള്ള ഈ മത്സ്യത്തെ ചൂണ്ട ഉപയോഗിച്ചാണ് പിടിക്കുന്നത്. കല്ലൻ കണവയെ വൃത്തിയാക്കിയ ശേഷം ചെറുതായി അരിഞ്ഞെടുക്കുന്നതിന് പകരമായി ആവിയിൽ വച്ച് ചൂടാക്കിയെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. അതിനു ശേഷം ചെറുതായി അരിഞ്ഞെടുക്കാം. ഇതു മസാലയുമായി ചേർത്താണ് റോസ്റ്റ് തയ്യാറാക്കുന്നത്. സ്വാദിഷ്ടമായ കല്ലൻ കണവ റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് വീഡിയോ കണ്ടപ്പോൾ മനസിലായല്ലോ. ഇനി മാർക്കറ്റിലെത്തുമ്പോൾ കല്ലൻ കണവയെ കണ്ടാൽ വാങ്ങാൻ മറക്കരുതേ...