ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന ആളെന്ന ബഹുമതി സ്വന്തം പേരിലെഴുതി പ്രധാനമന്ത്രി ഷിൻസോ ആബെ. 2886 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന താരോ കറ്റ്സുരയുടെ റെക്കാഡാണ് ഇക്കഴിഞ്ഞ 20ന് ആബെ തിരുത്തിയത്. 2021 സെപ്തംബർ 30 വരെ കാലാവധിയുള്ള ആബെ, ആകെ 3567 ദിവസങ്ങളാണ് പ്രധാനമന്ത്രിയായി ഇരിക്കുക. 2006 മുതൽ 2007 വരെയും 2012 ഡിസംബർ മുതലുമാണ് ആബെ രണ്ടുതവണകളായി പ്രധാനമന്ത്രിയായത്. 2017ൽ കാലാവധി തീരുംമുമ്പ് പാർലമെന്റ് പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയപ്പോഴും ആബെ തന്നെയായിരുന്നു പ്രധാനമന്ത്രിയായി തുടർന്നത്. 2020 ൽ ടോക്കിയോയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് ആബെ കാത്തിരിക്കുന്ന ദിനങ്ങളാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജനിച്ച, ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 65കാരനായ ഷിൻസോ ആബെ.