ചിറയിൻകീഴ്:വടക്കേ അരയത്തുരുത്ത് പാലം നിർമ്മാണ പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയേയും,നിർമ്മിതികളേയും സംബന്ധിച്ച് കേന്ദ്ര നിയമപ്രകാരം സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തികരിക്കുന്നതിനായുള്ള പബ്ലിക് ഹിയറിംഗ് 26ന് ഉച്ചയ്ക്ക് 2.30യ്ക്ക് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തുമെന്ന് സാമൂഹ്യ പ്രത്യാഘാത പഠന യൂണിറ്റ് ചെയർമാൻ അറിയിച്ചു.കരട് റിപ്പോർട്ട് പ്ലാനറ്റ് കേരളയുടെ വെബ്‌സെറ്റായ www.planetkerala.org ലും,ജില്ലാ കളക്ടറുടെ കാര്യാലയത്തിലും പരിശോധനക്ക് ലഭ്യമാണ്.പബ്ളിക് ഹിയറിംഗിൽ പങ്കെടുക്കേ ഭൂഉടമസ്ഥരുടെ പേരുവിവരം ശാർക്കര വില്ലേജ് ഓഫീസിലും, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭ്യമാക്കിയിട്ടുണ്ട്.