ss

തിരുവനന്തപുരം: കരിമഠം കോളനിയിൽ പോക്സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ സബ് ഇൻസ്‌പെക്ടറെ കുത്തിയ കേസിലെ പ്രധാന പ്രതികളിൽ ഒരാൾ അറസ്റ്റിൽ. മണക്കാട് വില്ലേജിൽ കരിമഠം കോളനിയിലെ ടി.സി 39/1832 ൽ താമസിക്കുന്ന ഷാനവാസ് തങ്ങൾ കുഞ്ഞാണ് (23) പിടിയിലായത്. സംഭവത്തിന് ശേഷം ഇയാൾ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിലായിരുന്നു. ഇയാൾ തിരുവനന്തപുരത്ത് എത്തിയെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽനിന്ന് ഫോർട്ട് പൊലീസും ഷാഡോ പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നതിനും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുമടക്കം നിരവധി കേസുകളുണ്ട്. ഗുണ്ടാ നിയമപ്രകാരം മൂന്നുതവണയായി 27 മാസം തടവിൽ കഴിഞ്ഞിട്ടുണ്ട്.