ശബരിമല- ദർശനം കഴിഞ്ഞ് ഡോളിയിൽ പമ്പയിലേക്കു മടങ്ങിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. മുംബൈ മലയാളിയായ തിലക് നഗർ സ്റ്റേഷൻ ചെമ്പൂർ ഹൗസിൽ എം.വി. ബാലൻ(76) ആണ് മരിച്ചത്. .ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മലയിറങ്ങിയത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മരക്കൂട്ടം എമർജൻസി മെഡിക്കൽ സെന്ററിലും അപ്പാച്ചമേട് കാർഡിയാക് സെന്ററിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.