തിരുവനന്തപുരം: രാജ്യം പത്മശ്രീ നൽകി ആദരിച്ച ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ ബഹറിനിലെ പ്രവാസി ഇന്ത്യൻ സമൂഹം ഇന്ന് ആദരിക്കും. ബഹറിനിലെ ഇന്ത്യൻ സമൂഹവും കേരള സമാജവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രവാസി വ്യവസായിയും ശിവഗിരി തീർത്ഥാടന കമ്മിറ്റി വർക്കിംഗ് ചെയർമാനുമായ കെ.ജി. ബാബുരാജ്, ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശിവഗിരി തീർത്ഥാടന മീഡിയ കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ പങ്കെടുക്കും.