psc
പി.എസ്.സി

അഭിമുഖം

തിരുവനന്തപുരം ജില്ലയിൽ, വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 227/2016 പ്രകാരം വിജ്ഞാപനം ചെയ്ത ഹൈസ്‌കൂൾ അസിസ്റ്റന്റ് (ഫിസിക്കൽ സയൻസ്) (മലയാളം മീഡിയം) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ശേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 27 നും, കാറ്റഗറി നമ്പർ 231/2016 പ്രകാരം വിജ്ഞാപനം ചെയ്ത പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 27, 28, 29 തീയതികളിലും, കാറ്റഗറി നമ്പർ 277/2017 പ്രകാരം വിജ്ഞാപനം ചെയ്ത ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 28, 29 തീയതികളിലും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. സന്ദേശങ്ങളായി അയച്ചിട്ടുണ്ട്.


ഒ.എം.ആർ പരീക്ഷ

വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 548/2017 പ്രകാരം വിജ്ഞാപനം ചെയ്ത, ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക്), കാറ്റഗറി നമ്പർ 92/2018 പ്രകാരം വിജ്ഞാപനം ചെയ്ത, ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക്) (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കുളള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 406/2017 പ്രകാരം വിജ്ഞാപനം ചെയ്ത ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക് - കെമിക്കൽ പ്ലാന്റ്) തസ്തികകളിലേക്ക് 28 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.