തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി വർക്കേഴ്സ് ഫെഡറേഷനും എം പാനൽ കൂട്ടായ്‌മയും സംയുക്തമായി സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തി. ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു കെ.എസ്.ആർ.ടി.സി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്. സീതിലാൽ അദ്ധ്യക്ഷത വഹിച്ചു. തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനു തൊഴിലാളികൾ അണിനിരന്നു.
എം പാനൽ കൂട്ടായ്‌മ സംസ്ഥാന സെക്രട്ടറി എം. ദിനേശ് ബാബു,​ എ.ഐ.യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. കുമാർ, വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ജി. മധുസൂദനൻ പിള്ള, എം പാനൽ കൂട്ടായ്‌മ പ്രസിഡന്റ് ജോഷി,​ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ എം.എൻ. അനിൽ എന്നിവർ സംസാരിച്ചു. എ.ഐ.യു.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.കെ. സദാനന്ദൻ, വർക്കേഴ്സ് ഫെഡറേഷൻ നേതാക്കളായ പി.എം. ദിനേശൻ, പി. രാമചന്ദ്രൻ, ആർ. എബി, കെ.ജി. സുരേഷ്‌കുമാർ, പി.ജെ. ലൂക്ക, എംപാനൽ കൂട്ടായ്‌മ നേതാക്കളായ മാഹീൻ കുഞ്ഞ്, ദീപ് ഡി. ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.