തിരുവനന്തപുരം: സർവേ സൂപ്രണ്ട് ഓഫീസുകൾ താലൂക്ക് അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ ആവശ്യപ്പെട്ടു. സർവേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോയിന്റ് കൗൺസിൽ സെക്രട്ടേറിയറ്റംഗം കെ.പി. ഗോപകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.എം. നജിം, യു. സിന്ധു, എസ്.എഫ്.എസ്.എ ജനറൽ സെക്രട്ടറി ആർ. അശോക് കുമാർ,സംസ്ഥാന സെക്രട്ടറി ജി. സജീബ്കുമാർ, സെക്രട്ടേറിയറ്റ് മെമ്പർമാരായ സി.എസ്. സജികുമാർ, ഇ. ഷമീർ, ഐ. സബീന, ജില്ലാ പ്രസിഡന്റ് പി. ശിവകുമാർ, സെക്രട്ടറി കെ. സുരേഷ് കുമാർ, ജി. വിനോദ് കുമാർ, മുൻ സംസ്ഥാന പ്രസിഡന്റ് എ. രാമനാഥൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. ശിവകുമാർ (പ്രസിഡന്റ്), അജിത, ബിന്ദു (വൈസ് പ്രസിഡന്റുമാർ), കെ. സുരേഷ് കുമാർ (സെക്രട്ടറി), ക്രിസ്വിൻ ബി. അക്വില, വി.എൻ. ശ്രീദേവി (ജോയിന്റ് സെക്രട്ടറിമാർ), ജി. വിനോദ്കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.