തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ അന്വേഷണം വേണമെന്ന് എസ്.എഫ്.ഐ. അന്വേഷണമില്ലെങ്കിൽ പ്രക്ഷോഭവുമായി തെരുവിലിറങ്ങുമെന്ന് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു മുന്നറിയിപ്പ് നൽകി.
മാർക്ക് തട്ടിപ്പിൽ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും വി.പി.സാനു പറഞ്ഞു. ക്രമവിരുദ്ധമായി മാർക്ക് കൂട്ടിക്കൊടുത്തത് അന്വേഷിക്കണമെന്നും വി..പി.സാനു ആവശ്യപ്പെട്ടു.
2017 ജൂൺ ഒന്നു മുതൽ നടന്ന 12 പരീക്ഷകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ നടത്തിയ പരിശോധനയിൽ കൃത്രിമം കണ്ടെത്തുകയായിരുന്നു. ഒരേ പരീക്ഷയിൽ തന്നെ പല തവണ മാർക്ക് തിരുത്തിയിട്ടുണ്ട്.