ന്യൂഡൽഹി: വാട്‌സാപ്പിലെ വീഡിയോ ഫയലുകൾ വിഴി വൈറസുകൾ മൊബൈൽ ഫോണുകളിലെത്തുന്നത് ഒവിവാക്കാൻ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയുടെ നിർദ്ദേശം. എം.പി 4 വീഡിയോ ഫയലുകൾ വഴി വൈറസുകൾ കടത്തിവിട്ട് മൊബൈൽ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങൾ കടത്തുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് സുരക്ഷാ ഏജൻസിയായ സെർട്-ഇൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
ലോകത്താകെ ചര്‍ച്ചയായ പെഗാസസ് ആക്രമണത്തിന് പിന്നാലെയാണ് വീഡിയോ ഫയലുകള്‍ വഴി മാൽവെയർ പ്രോഗ്രാമുകൾ കടത്തിവിടുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.
ഇസ്രയേലി കമ്പനിയായ എൻ..എസ്.ഒ നിർമ്മിച്ച പെഗാസസ് എന്ന മാൽവെയർ വാട്‌സാപ്പ് കോളിംഗ് സംവിധാനത്തിലൂടെ കടത്തിവിട്ട് വിവിധ രാജ്യങ്ങളിലെ 1400 ലേറെ പേരുടെ വിവരങ്ങള്‍ ചോർത്തിയ സംഭവം ഈയിടെയാണ് വൻവിവാദം സൃഷ്ടിച്ചത്. വീഡിയോ ഷെയറിംഗ് സംവിധാനത്തിലെ സാങ്കേതിക പിഴവ് മൂലമാണ് ഹാക്കർമാർക്ക് മാൽവെയർ കടത്തിവിടാൻ കഴിയുന്നത് എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. വാട്‌സാപ്പിലെ ഓട്ടോ ഡൗൺലോഡ് ഒഴിവാക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ സ്വീകരിക്കാന്‍ സാങ്കേതിക വിദഗ്ദ്ധർ നേരത്തേ നിർദ്ദേശം നൽകിയിരുന്നു.