കൊച്ചി: വാളയാര്‍ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. ലതാ ജയരാജിനെ മാറ്റി പകരം അഡ്വ. പി. സുബ്രഹ്മണ്യത്തെ തത്‌സ്ഥാനത്ത് നിയമിച്ചു. പുതിയ അപേക്ഷ ക്ഷണിക്കാതെ പഴയ പാനലിൽ നിന്നാണ് അഡ്വ.സുബ്രഹ്മണ്യത്തെ നിയമിച്ചത്.
വാളയാർ കേസിൽ പ്രതികൾ മുഴുവൻ രക്ഷപ്പെടാൻ കാരണം പ്രോസിക്യൂട്ടറുടെ ഭാഗത്തെ വീഴ്ചയാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് സർക്കാരിന്റെ നടപടി. ലതാ ജയരാജിനെ മാറ്റി സുബ്രഹ്മണ്യനെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുതിയ അപേക്ഷ ക്ഷണിക്കാതെ പഴയ പാനലിൽ ഉണ്ടായിരുന്ന അഭിഭാഷകനെയാണ് ഇപ്പോൾ നിയമിച്ചിട്ടുള്ളത്.