കൊച്ചി: സ്വാൻടൻസ് ക്രിക്കറ്റ് ക്ളബ്ബിന്റെ ആറാമത് യൂണിമണി കോർപ്പറേറ്ര് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടനവും ട്രോഫി പ്രകാശനവും കൊച്ചിയിൽ നടന്നു. ചലച്ചിത്രതാരവും നിർമ്മാതാവുമായ വിജയ് ബാബു, യൂണിമണി ഇന്ത്യ വൈസ് ചെയർമാൻ ജോർജ് ആന്റണിക്ക് കൈമാറി ട്രോഫി പ്രകാശനം ചെയ്‌തു.
ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറിയും സ്വാൻടൻസ് ട്രസ്‌റ്ര് പ്രസിഡന്റുമായ ജയേഷ് ജോർജ്, മുൻ രഞ്ജി ട്രോഫി താരങ്ങളായ കെ. ജയറാം, സി.എം. ദീപക്, സെബാസ്‌റ്ര്യൻ ആന്റണി എന്നിവർ സംബന്ധിച്ചു. 24 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് നവംബർ 23ന് ആരംഭിക്കും. ഡിസംബർ 15ന് ആണ് ഫൈനൽ.