കൊച്ചി: മടങ്ങിവരുന്ന പ്രവാസികൾക്കായി ബാങ്ക് ഒഫ് ഇന്ത്യയും നോർക്ക റൂട്ട്‌സും ചേർന്നൊരുക്കുന്ന വായ്‌പാ മേള 23ന് പറവൂർ വ്യാപാര ഭവനിൽ നടക്കും. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, അക്ഷയ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.
നോർക്ക സ്‌കീം പ്രകാരം പലിശ ഇളവുകളോടെ നൽകുന്ന വായ്‌പകൾ ചെറുകിട വ്യവസായ, ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ പ്രവാസികൾക്ക് സഹായകമാകും. കുറഞ്ഞത് രണ്ടുവർഷൽം മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയവർക്കാണ് വായ്‌പ ലഭിക്കുക.
താത്പര്യമുള്ളവർ വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ട്, റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും മൂന്നു പാസ്‌പോർട്ട് സൈസ് ഫോട്ടോയുമായി മേളയിൽ പങ്കെടുക്കണം. ഫോൺ : 9448090236, 9840287565